സംസ്ഥാനത്ത് ഇന്ന് 339 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് 95 പേര്‍ക്കും, മലപ്പുറത്ത് 55 പേര്‍ക്കും, പാലക്കാട് 50 പേര്‍ക്കും, തൃശ്ശൂരില്‍ 27 പേര്‍ക്കും, ആലപ്പുഴയില്‍ 22 പേര്‍ക്കും, ഇടുക്കിയില്‍ 20 പേര്‍ക്കും, എറണാകുളത്ത് 12 പേര്‍ക്കും, കാസര്‍കോട് 11 പേര്‍ക്കും, കൊല്ലത്ത് 10 പേര്‍ക്കും, കോഴിക്കോട് , കണ്ണൂര്‍ എന്നീ ജില്ലകളില്‍ എട്ട് പേര്‍ക്ക് വീതവും, കോട്ടയം, വയനാട്, പത്തനംതിട്ട എന്നീ ജില്ലകളില്‍ ഏഴ് പേര്‍ക്കു വീതവുമാണ് ഇന്ന് കൊറോണ സ്ഥിരീകരിച്ചത്. 149 പേര് രോഗമുക്തരായി. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സംസ്ഥാനത്ത് പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം മുന്നൂറ് കടക്കുന്നത്.
ഇന്ന് കൊറോണ സ്ഥിരീകരിച്ചവരില്‍ 133 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. ഇതിന് പുറമേ വിദേശത്തു നിന്നും എത്തിയ 117 പേരും, ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയ 74 പേരും ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഇന്ന് രോഗം സ്ഥിരീകരിച്ച ഏഴ് പേര്‍ക്ക് എവിടെ നിന്നാണ് വൈറസ് ബാധയേറ്റതെന്ന് വ്യക്തമല്ല.