
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്നത് കണക്കിലെടുത്ത് കൂടുതൽ ജില്ലകൾക്ക് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് അഞ്ച് ജില്ലകൾക്ക് ഓറഞ്ച് അലർട്ടും ഏഴ് ജില്ലകൾക്ക് മഞ്ഞ അലർട്ടുമാണ് നൽകിയിരിക്കുന്നത്. കേരളത്തിൽ അടുത്ത അഞ്ച് ദിവസത്തേയ്ക്ക് മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിക്കുന്നത്. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മുതൽ മേയ് 23 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു
ഓറഞ്ച് അലർട്ട്
19/05/2025: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
20/05/2025: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
23/05/2025: പത്തനംതിട്ട, ഇടുക്കി, എറണാകുളം
മഞ്ഞ അലർട്ട്
19/05/2025: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്
20/05/2025: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം
21/05/2025: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
22/05/2025: കണ്ണൂർ, കാസർകോട്
23/05/2025: ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
