മനാമ: കേരളത്തിൽ നിന്നുള്ള പ്രോപ്പർട്ടി എക്സ്പോയുമായി മാതൃഭൂമി ഡോട്ട് കോം ബഹ്റൈനിൽ എത്തുന്നു. ഏപ്രിൽ 25, 26 തീയതികളിൽ, ബഹ്റൈൻ കേരളീയ സമാജം ഹാളിൽ രാവില 10 മുതൽ വൈകീട്ട് 9 വരെയാണ് എക്സ്പോ നടുക്കുന്നത്. കേരള പ്രോപ്പർട്ടി എക്സ്പോയുടെ പത്താമത്തെ എഡിഷനാണത്. ഏപ്രിൽ 25 ന് ഡോ .ബി .രവിപിള്ള എക്സ്പോ ഔപചാരികമായി ഉത്ഘാടനം നിർവഹിക്കും.

ബഹ്റൈനിലെ ക്യാപിറ്റൽ ഗോവെർണറേറ്റ് ഇൻഫോർമേഷൻ ആൻഡ് ഫോളോ അപ്പ് ഡയറക്ടർ യൂസഫ് ലോറി, ബഹ്റൈൻ ഇന്ത്യ സൊസൈറ്റി ചെയർമാൻ അബ്ദുൾ റഹ്മാൻ ജുമ , ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് രാധാകൃഷ്ണ പിള്ള,ക്രെഡായ് കേരള സിഇഒ സേതുനാഥ് മുകുന്ദൻ , മാതൃഭൂമി ജനറൽ മാനേജർ പബ്ലിക് റിലേഷൻസ് ആൻഡ് ഇവെന്റ്സ് കെ ആർ പ്രമോദ് ,മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റർ പി പി ശശീന്ദ്രൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

റിയൽ എസ്റ്റേറ്റ് മേഖലയിൽ ഉൾപ്പടെ വിപുലമായ നിക്ഷേപ സാധ്യതകളാണ് കേരളം തുറന്നിടുന്നത്. അതേക്കുറിച്ച് വിശദമായി മനസിലാക്കാനും നിക്ഷേപിക്കാനും ആഗ്രഹിക്കുന്നവർക്കായി ‘കേരളം: വികസനവും നിക്ഷേപ സാധ്യതകളും’ എന്ന വിഷയത്തിൽ ചർച്ച സംഘടിപ്പിക്കുന്നു. ക്രഡായി കേരള സിഇഒ സേതുനാഥ് മുകുന്ദനും ആരോഗ്യമേഖലയിലെ പ്രൊഫഷണലുകളും തമ്മിലുള്ള ചർച്ച നടക്കുന്നത് ഏപ്രിൽ 25 – ന് ഉച്ചക്ക് രണ്ട് മണിക്ക്, ഏപ്രിൽ 26 ന് പ്രമുഖ ടെലിവിഷൻ താരം വിനോദ് കോവൂർ കുട്ടികൾക്കും അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കുമായി പാട്ടും കളികളും തമാശകളും കോർത്തിണക്കിയ പ്രത്യേകപരിപാടിയുമായി എക്സ്പോ വേദിയിലെത്തും . തുടർന്ന് മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റർ പി പി ശശീന്ദ്രൻ “ജേർണലിസവും കരിയർ സാധ്യതകളും” എന്ന വിഷയത്തെ കുറിച്ച് സംസാരിക്കും.

തിരുവനന്തപുരം, കൊച്ചി, കോട്ടയം, തിരുവല്ല, തൃശൂർ, കോഴിക്കോട്, കണ്ണൂർ തുടങ്ങി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള, നിർമാണം പൂർത്തിയായതും നിർമിച്ചുകൊണ്ടിരുക്കുന്നതുമായ പ്രോജക്ടുകൾ എക്സ്പോയിൽ ഉണ്ടായിരിക്കുന്നതാണ്. സൂപ്പർ ലക്ഷ്വറി അപ്പാർട്ട്മെന്റുകൾ, ലക്ഷ്വറി അപ്പാർട്ട്മെന്റുകൾ, ബജറ്റ് ഫ്രണ്ട്ലി അപ്പാർട്ട്മെന്റുകൾ, ലക്ഷ്വറി വില്ലകൾ, ബജറ്റ് ഫ്രണ്ട്ലി വില്ലകൾ എന്നിവയെല്ലാം എക്സ്പോയിലുണ്ട്. ഡ്യൂപ്ലക്സുകളും സ്റ്റുഡിയോ അപ്പാർട്ട്മെന്റുകൾ മുതൽ 5 ബിഎച്ച്കെ അപ്പാർട്ട്മെന്റുകൾ വരെയുള്ള യൂണിറ്റുകളും ഇക്കൂട്ടത്തിലുണ്ട്.

എക്സ്പോ സന്ദർശിക്കുന്ന വിദേശ മലയാളികൾക്ക് കേരളത്തിലെ മികച്ച നിരവധി പ്രോജക്ടുകളെക്കുറിച്ച് ബഹറൈനിൽ വച്ച് വിശദമായി മനസിലാക്കാം. ഇഷ്ടപ്പെട്ട പ്രോപ്പർട്ടി അവിടെവച്ചു തന്നെ ബുക്ക് ചെയ്യാം. നാട്ടിലെത്തുമ്പോൾ ബുക്ക് ചെയ്ത വീട് സ്വന്തം പേരിൽ രജിസ്റ്റർ ചെയ്യാം. ബിൽഡർമാരെ സംബന്ധിച്ച്, നാട്ടിൽ പ്രോപ്പർട്ടി വാങ്ങാൻ ആഗ്രഹിക്കുന്നവരെ നേരിൽ കാണാനും ബിസിനസ് നടത്താനുമുള്ള അപൂർവാവസരമാണ് കേരള പ്രോപ്പർട്ടി എക്സ്പോയിലൂടെ ലഭിക്കുന്നത്.

ഭാവിയിൽ റിയൽ എസ്റ്റേറ്റിലൂടെ വൻലാഭം നേടാൻ കഴിയുന്ന പ്രോപ്പർട്ടികൾ പ്രവാസികൾക്കു പരിചയപ്പെടുത്താം. കേരള പ്രോപ്പർട്ടി എക്സ്പോ നടക്കുന്ന കേരളീയ സമാജം ഹാളിൽ പ്രവേശനം സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 3896 7175 എന്ന നമ്പറിൽ ബന്ധപ്പെടുക.
