തിരുവനന്തപുരം; തിരുവനന്തപുരത്ത് നടന്ന കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹി തെരഞ്ഞെടുപ്പിൽ
തിരുവനന്തപുരം സിറ്റിയിലെ ഇൻസ്പെക്ടർ ഓഫ് പോലീസായ ആർ പ്രശാന്തിനെ പ്രസിഡന്റായും, കൊച്ചി സിറ്റി പോലീസിലെ സബ് ഇൻസ്പെക്ടർ സി. ആർ. ബിജുവിനെ ജനറൽ സെക്രട്ടറിയായും വീണ്ടും തിരഞ്ഞെടുത്തു. ഇടുക്കിയിലെ സബ് ഇൻസ്പെക്ടർ കെ.എസ് ഔസേപ്പാണ് ട്രഷറർ
മറ്റ് സഹഭാരവാഹികളായി പ്രേംജി.കെ. നായർ ( എസ്.ഐ, കോട്ടയം), ടി. ബാബു ( എസ്.ഐ , മലപ്പുറം), സി.പി പ്രദീപ്കുമാർ (എസ്.ഐ, മലപ്പുറം) ( വൈസ് പ്രസിഡന്റുമാർ), വി. ചന്ദ്രശേഖരൻ (എസ്.ഐ , തിരുവനന്തപുരം സിറ്റി), പി.പി മഹേഷ് (എസ്.ഐ , കാസർകോട്), പി. രമേശൻ
(എസ്.ഐ. കണ്ണൂർ റൂറൽ) ( ജോയിന്റ് സെക്രട്ടറിമാർ) എന്നിവരേയും ഐക്യകണ്ഠേന തെരഞ്ഞെടുത്തു. കൂടാതെ സംസ്ഥാന നിർവ്വാഹക സമിതി അംഗങ്ങളായി 30 പേരെയും ഐകകണ്ഠേന തെരഞ്ഞടുത്തു. ഇതോടൊപ്പം രണ്ട് വനിതാ പോലീസ് ഓഫീസർമാരേയും, രണ്ട് നേരിട്ട് സബ് ഇൻസ്പക്ടർമാരായി നിയമനം ലഭിച്ച ഓഫീസർമാരേയും പ്രത്യേകമായി നിർവ്വാഹക സമിതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.