തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7871 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. 25 പേരുടെ മരണം കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചു. 6910 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ഇന്ന് രോഗമുണ്ടായത്. ഉറവിടം അറിയാത്ത 640 പേരുണ്ട്. രോഗബാധ സ്ഥിരീകരിച്ചവരില്‍ 111 പേര് ആരോഗ്യ പ്രവര്‍ത്തകരാണ്. ഇരുപത്തിനാല് മണിക്കൂറിനിടെ 60494 സാമ്പിളുകളാണ് പരിശോധിച്ചത്. 4981 പേരാണ് ഇന്ന് രോഗമുക്തരായതെന്നും മുഖ്യമന്ത്രി പറഞ്ഞു.
രോഗം സ്ഥിരീകരിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്ക്: തിരുവനന്തപുരം -98 ,മലപ്പുറം -854,കൊല്ലം -845,എറണാകുളം -837, തൃശൂര്‍ -757, കോഴിക്കോട് -736
കണ്ണൂര്‍ -545, പാലക്കാട് -520, കോട്ടയം -427, ആലപ്പുഴ -424, കാസര്‍ഗോഡ് -416, പത്തനംതിട്ട -330, വയനാട് -135, ഇടുക്കി -56
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക
25 മരണങ്ങളാണ് ഇന്ന് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം വെട്ടുകാട് സ്വദേശിനി ബ്രിഗിറ്റ് (70), നേമം സ്വദേശി ശ്രീധരന് (63), വലിയതുറ സ്വദേശി ആന്റണി മോറൈസ് (64), നെല്ലിവിള സ്വദേശിനി ഗിരിജ (59), കോവളം സ്വദേശി ഷാജി (37), അമരവിള സ്വദേശി താജുദ്ദീന് (62), ചെമ്പന്തി സ്വദേശി ശ്രീനിവാസന് (71), തിരുമല സ്വദേശി വിജയബാബു (61), ഫോര്‍ട്ട് സ്വദേശി ശങ്കര സുബ്രഹ്മണ്യ അയ്യര്‍ (78), കൊല്ലം കുന്നിക്കോട് സ്വദേശി കബീര്‍ (63), കടപ്പാക്കട സ്വദേശിനി സുബൈദ (52), ചവറ സ്വദേശിനി പ്രഭാവതി അമ്മ (73), മുഖത്തല സ്വദേശി ശ്രീകുമാര്‍ (52), പട്ടത്താനം സ്വദേശി ചാള്‍സ് (80), ആലപ്പുഴ തൈക്കല്‍ സ്വദേശി സത്യന് (65), കോട്ടയം ചങ്ങനശേരി സ്വദേശി സാബു ജേക്കബ് (53), വടവത്തൂര്‍ സ്വദേശി രാജു കുര്യന് (75), കാരപ്പുഴ സ്വദേശിനി ശ്യാമള (60), മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിനി ഈതേരി (75), ഉപ്പട സ്വദേശിനി ഫാത്തിമ (61), കുറ്റിപ്പുറം സ്വദേശി സെയ്ദലവി (60), അരീകോട് സ്വദേശി ഇബ്രാഹീം കുട്ടി (78), കണ്ണൂര്‍ കാടാച്ചിറ സ്വദേശി ബാലകൃഷ്ണന് (71), പള്ളിപ്രം സ്വദേശി പി. രവീന്ദ്രന് (73), കാസര്‍ഗോഡ് ചെറുവത്തൂര്‍ സ്വദേശി രവീന്ദ്രന് (52) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 884 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.