തിരുവനന്തപുരം: വഞ്ചിയൂർ കോടതിയിൽ അഭിഭാഷകർ മാധ്യമപ്രവർത്തകരെ ആക്രമിച്ചു. ശ്രീറാം വെങ്കിട്ടരാമൻ്റെയും വഫ ഫിറോസിൻ്റെയും ചിത്രങ്ങൾ പകർത്തുന്നതിനിടെയാണ് അക്രമം ഉണ്ടായത്. സംഭവത്തിൽ കേരള പത്ര പ്രവർത്തക അസോസിയേഷൻ ശക്തമായി അപലപിച്ചു. ഇത്തരം സംഭവങ്ങൾ ഒറ്റക്കെട്ടായി നേരിടണമെന്ന് അസോസിയേഷൻ പ്രതിക്ഷേധ കുറിപ്പിലുടെ അറിയിച്ചു. സിറാജ് ഫോട്ടോഗ്രാഫർ ടി ശിവകുമാറിന് ക്രൂരമായി മർദ്ദനമേറ്റു.
സർക്കാർ തിരിച്ചറിയൽ കാർഡും, കെ യു ഡബ്ള്യു എയുടെ പ്രസ് ഐ ഡി കാർഡും മൊബൈൽ ഫോണും അഭിഭാഷകർ പിടിച്ചുവാങ്ങി.
മാധ്യമ പ്രവർത്തകൻ സുരേഷ് വെള്ളിമംഗലത്തിന് നേരെയും കയ്യേറ്റശ്രമം ഉണ്ടായി, കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലാണ് വഫയും ശ്രീറാമും കോടതിയിൽ ഹാജരാകാനെത്തിയത്, ഇത് പകർത്താൻ എത്തിയ മാധ്യമ പ്രവർത്തകരെ ആണ് കോടതി വളപ്പിൽ ആക്രമിച്ചത്. സംഭവത്തിൽ കേരള പത്ര പ്രവർത്തക അസോസിയേഷൻ ശക്തമായി അപലപിക്കുകയും, സർക്കാർ ക്രിയാല്മക നടപടികൾ സ്വികരിക്കണമെന്നും ആവശ്യപ്പെടുകയും, കുറ്റക്കരേ ഉടനടി അറസ്റ്റ് ചെയ്യണമെന്നും സംസ്ഥാന പ്രസിഡന്റ് ജി ശങ്കർ, സംസ്ഥാന ജനറൽ സെക്രട്ടറി മധു കടുത്തുരുത്തി, സംസ്ഥാന വൈസ് പ്രസിഡന്റ്റുമാരായ സലീം മൂഴിക്കൽ, ബേബി കെ ഫിലിപ്പോസ്, സീനിയർ സെക്രട്ടറി കെ കെ അബ്ദുള്ള, കണ്ണൻ പന്താവൂർ, സംസ്ഥാന ജോയിന്റ് സെക്രട്ടറി അജിത ജയ്ഷോർ എന്നിവർ സംയുക്ത പ്രെസ്താനയിലൂടെ ആവശ്യപ്പെട്ടു.