തിരുവനന്തപുരം: കൊള്ളപ്പലിശയ്ക്ക് കടം വാങ്ങി ധൂർത്തടിക്കുന്ന സർക്കാരാണ് സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് കേരള കോൺഗ്രസ് സംസ്ഥാന വൈസ് ചെയർമാൻ അഡ്വ.കൊട്ടാരക്കര പൊന്നച്ചൻ. 7.9 ശതമാനം പലിശനിരക്കിൽ ഇന്നലെയെടുത്ത 2500 കോടി രൂപയുൾപ്പടെ ഈ സാമ്പത്തിക വർഷം മാത്രം 9 തവണയായി 11500 കോടി രൂപയാണ് കടമെടുത്തത്.
റവന്യൂ വരുമാനം വർദ്ധിപ്പിക്കാതെ കടമെടുത്ത് സംസ്ഥാന ഭരണം മുന്നോട്ടു കൊണ്ട് പോകുന്ന സർക്കാർ എത്ര നാൾ ഇങ്ങനെ തുടരാനാകുമെന്ന് ചിന്തിക്കണം. അർഹതപ്പെട്ടവർക്ക് മാത്രം ആനുകൂല്യങ്ങൾ നൽകുന്നതിന് പകരം സംഘടനാബലവും വോട്ട് ബാങ്കും ലക്ഷ്യമാക്കിയുള്ള ധൂർത്താണ് നടത്തുന്നത്. രാജ്യത്തിൻറെ ആസ്തികൾ ഒന്നൊന്നായി വിറ്റുതുലയ്ക്കുന്ന കേന്ദ്ര സർക്കാരിനൊപ്പം കേരളത്തെ കടം വാങ്ങി മുടിക്കുകയാണ് സംസ്ഥാന സർക്കാരെന്നും അഡ്വ.കൊട്ടാരക്കര പൊന്നച്ചൻ പത്രകുറിപ്പിൽ പറഞ്ഞു.