ഡൽഹി: ആരോഗ്യ മേഖലയിൽ കേരളം വീണ്ടും ഒന്നാം സ്ഥാനത്ത്. ആരോഗ്യ രംഗത്തെ സംസ്ഥാനങ്ങളുടെ സമഗ്ര പ്രകടനം വ്യക്തമാക്കുന്ന നീതി ആയോഗിന്റെ നാലാമത്തെ ആരോഗ്യ സൂചികയിലാണ് കേരളം ഒന്നാമതെത്തിയത്.
2019-20 വർഷത്തെ പ്രകടനം അടിസ്ഥാനമാക്കിയാണ് സൂചിക തയാറാക്കിയിരിക്കുന്നത്. തമിഴ്നാടാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. തെലങ്കായും, ആന്ധ്രാപ്രദേശുമാണ് നാലും അഞ്ചും സ്ഥാനങ്ങളിൽ.
