തിരുവനന്തപുരം: കേരളത്തില്‍ ഭാരത് ജോഡോ യാത്ര 18 ദിവസം നടത്തുന്നതില്‍ വിചിത്ര വിശദീകരണവുമായി കോണ്‍ഗ്രസ് നേതാവ് ഷമ മുഹമ്മദ്. കേരളം വെര്‍ട്ടിക്കലായ സംസ്ഥാനമാണെന്നും കാല്‍നട യാത്രയായതിനാല്‍ നടക്കാന്‍ എളുപ്പമുള്ള സംസ്ഥാനങ്ങള്‍ നോക്കി തെരഞ്ഞെടുത്തതാണെന്നുമാണ് ഷമ മുഹമ്മദ് പറഞ്ഞത്. ബി.ജെ.പി ഭരിക്കുന്ന യു.പിയില്‍ ഭാരത് ജോഡോ യാത്ര രണ്ട് ദിവസം മാത്രം നടക്കുന്നതിനെതിരെ വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ്, കേരളം വെര്‍ട്ടിക്കലായ സംസ്ഥാനമാണെന്നും കാല്‍നട യാത്രയായതിനാല്‍ നടക്കാന്‍ എളുപ്പമുള്ള സംസ്ഥാനങ്ങള്‍ നോക്കി തെരഞ്ഞെടുത്തതാണെന്നുമുള്ള വിശദീകരണവുമായി ഷമ മുഹമ്മദ് എത്തിയത്. ഫേസ്ബുക്ക് ലൈവിലൂടെയാണ് വിശദീകരണം.
Trending
- ബഹ്റൈന്‍ ദേശീയ ബാലാവകാശ കമ്മീഷന് ലോക ശിശുദിനം ആഘോഷിച്ചു
- ജീവകാരുണ്യ പുനരധിവാസ കേന്ദ്രങ്ങള്‍: ബഹ്റൈന്‍ റിഫോര്മേഷന് ഡയറക്ടറേറ്റ് ശില്പശാല നടത്തി
- സജി ചെറിയാൻ രാജിവെക്കേണ്ടെന്ന് സി.പി.എം.
- എം. സി. എം. എ മരണാനന്തര ധനസഹായം കൈമാറി
- കൊച്ചി-ഡല്‍ഹി എയര്‍ ഇന്ത്യ വിമാനം വൈകുന്നു; നെടുമ്പാശ്ശേരിയിൽ യാത്രക്കാർ ദുരിതത്തില്‍
- കണ്ണൂരിൽ പൊലീസുകാരിയെ വെട്ടിക്കൊന്ന് ഭർത്താവ് ഓടി രക്ഷപ്പെട്ടു; തിരച്ചിൽ ശക്തമാക്കി പൊലീസ്
- ബാറ്ററി വെള്ളം മദ്യത്തിൽ ചേർത്ത് കുടിച്ചു; യുവാവ് മരിച്ചു, സുഹൃത്ത് ഗുരുതരാവസ്ഥയിൽ
- സജി ചെറിയാന് രാജിവയ്ക്കണം; മന്ത്രിപദവിയിലിരുത്തി നടത്തുന്ന അന്വേഷണം പ്രഹസനമാകം: കെ.സുധാകരന്