തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസ് പ്രതി റബിൻസ് അറസ്റ്റിൽ. ദുബായിയിൽ നിന്നും നാടുകടത്തിയ ഇയാളെ കേരളത്തിലെത്തിച്ചാണ് ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തത്. നെടുമ്പോശേരി വിമാനത്താവളത്തിൽ നിന്നാണ് റബിൻസ് അറസ്റ്റിലായത്. നിർണായക വിവരങ്ങൾ ഇയാളിൽ നിന്നും ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
സ്വർണ്ണക്കടത്ത് കേസിലെ പ്രധാന പ്രതിയാണ് റബിൻസ്. റബിൻസിനെതിരെ നേരത്തെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യ കോടതിയാണ് ഇരുവർക്കുമെതിരെ വാറണ്ട് പുറപ്പെടുവിച്ചത്. കസ്റ്റംസിന്റെ അപേക്ഷ പ്രകാരമായിരുന്നു നടപടി.