മനാമ: മലയാളികളുടെ ഇഷ്ട്ട കായിക വിനോദമായ കാൽപ്പന്തു കളിയുടെ ബഹ്റൈനിലെ അതിശക്തമായ സംഘടനായി വളർന്നു വരുന്ന KFA (കേരള ഫുട്ബോൾ അസോസിയേഷൻ) അവരുടെ രണ്ടാമത് ജനറൽ ബോഡി വിളിച്ചു.
അദ്ലിയ സൂം ഹാളിൽ നടന്ന മീറ്റിംഗിൽ പ്രസിഡന്റ് ഉബൈദ് പൂമംഗലം അധ്യക്ഷത വഹിച്ചു. മുപ്പതോളം ടീമിന്റെ പ്രതിനിധികൾ പങ്കെടുത്ത മീറ്റിംഗിൽ വോട്ടിങ്ങിലൂടെ ഉബൈദ് പൂമംഗലം പ്രസിഡന്റ് സ്ഥാനം നിലനിർത്തിയപ്പോൾ കമ്മിറ്റി അംഗമായിരുന്ന സജാദ് സുലൈമാൻ ജനറൽ സെക്രട്ടറിയായി സ്ഥാനമേറ്റു.കഴിഞ്ഞ കമ്മിറ്റിയിലെ ട്രെഷറർ ആയിരുന്ന തസ്ലീം തെന്നാടാൻ തസ്ഥാനത്തേക് ഒരിക്കൽ കൂടി തെരഞ്ഞെടുക്കപ്പെട്ടു. കമ്മിറ്റി പുതുമുഖമായി സലാം വൈസ് പ്രസിഡന്റ് ആയതോടൊപ്പം പഴയ കമ്മിറ്റി അംഗങ്ങളായിരുന്ന ജലീൽ , സവാദ് എന്നിവർ കൂടി വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ കൈകാര്യം ചെയ്യും.
കമ്മിറ്റിലേക്കു പുതുതായി നിർദേശം ലഭിച്ച ഷാനവാസ് , സജീഷ്, സുഹൈൽ എന്നിവർ ജോയിന്റ് സെക്രട്ടറി പദവിയിലിരിക്കും. കമ്മിറ്റി പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യമാകാൻ കൂടുതൽ കമ്മിറ്റി അംഗങ്ങളെ ഉൾപെടുത്താൻ ഉദ്ദേശിച്ച പ്രകാരം ശിഹാബ് , ആഷിഫ് , റഷീദ് , റിയാസ് എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായി തീരുമാനിച്ചു.
കഴിഞ്ഞ നാല് വർഷമായി അസോസിയേഷന്റെ പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിക്കുകയും ഇത്തവണ സ്ഥാനമൊഴിഞ്ഞ കൃഷ്ണദാസ് , അരുൺ , റഫീഖ് , റസാഖ് എന്നിവർക്കു നന്ദി പറഞ്ഞതോടപ്പം നിലവിൽ സ്ഥാനമേറ്റടുത്ത കമ്മിറ്റിയോട് എല്ലാവരും സഹകരിക്കണമെന്ന് അഭ്യർത്ഥിച്ചു യോഗം അവസാനിപ്പിച്ചു.