
കൊല്ലം: ലണ്ടൻ മുൻ മേയറും, ഇപ്പോഴത്തെ ലേബർ പാർട്ടി കൗൺസിലിറുമായ മഞ്ജു ഷാഹുൽ ഹമീദിന് കേരള പ്രവാസി സംഘം കടയ്ക്കൽ ഏരിയ കമ്മിറ്റിയുടെ ആദരം നൽകി.
ചിതറ സർവ്വീസ് സഹകരണ ബാങ്ക് ആഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ പ്രവാസി സംഘം കടയ്ക്കൽ ഏരിയ പ്രസിഡന്റ് എസ്. വികാ സിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വച്ച് പ്രവാസി സംഘം കടയ്ക്കൽ ഏരിയ സെക്രട്ടറി കമറുദ്ദീൻ സ്വാഗതം പറഞ്ഞു, പ്രവാസി സംഘം കൊല്ലം ജില്ലാ സെക്രട്ടറി അമ്പലംകുന്ന് നിസാർ ഉദ്ഘാടനം ചെയ്തു.
ചിതറ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കരകുളം ബാബു, പ്രവാസി സംഘം ജില്ലാ വൈസ് പ്രസിഡന്റ് ജലീൽ, സുകുമാരപിള്ള, പി. ആർ പുഷ്ക്കരൻ,ബി. ശിവദാസൻ പിള്ള,പ്രവാസി സംഘം ജില്ലാ എക്സിക്യൂട്ടീവ് അംഗം ജബ്ബാർ പ്രവാസി സംഘം ജില്ലകമ്മിറ്റി അംഗം സിയാദ്, അരുണാ ദേവി, ബഹുജനങ്ങൾ,പ്രവാസി സുഹൃത്തുക്കൾ എന്നിവർ പങ്കെടുത്തു.

കഠിന പ്രയത്നത്തിലൂടെ ഏത് സ്ഥാനത്തും ആർക്കും എത്താൻ കഴിയുമെന്നും, അതിന് തന്റെ ജീവിതം തന്നെ മാതൃക ആണെന്നും മഞ്ജു ഷാഹുൽ ഹമീദ് പറഞ്ഞു. തന്നെ പോലെ ആർക്കും ഇതുപോലെ എത്തിച്ചേരാൻ കഴിയുമെന്നും അവർ അഭിപ്രായപ്പെട്ടു.
പോത്തൻകോട് ഒരു സാധാരണ കുടുംബത്തിൽ ജനിച്ച് ലണ്ടനിലെ മേയർ വരെ എത്തിയത് കഠിനാധ്വാനത്തിലൂടെ ആയിരുന്നു.
പോത്തൻകോട് സർക്കാർ സ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ചെമ്പഴന്തി കോളേജിൽ നിന്നും ഡിഗ്രി പൂർത്തിയാക്കി.

1996 ൽ വിവാഹശേഷം ഭർത്താവിനോടൊപ്പം ലണ്ടനിൽ സ്ഥിരതാമസമാക്കുകയായിരുന്നു. ഇതിനിടയിൽ മാസ്റ്റർ ഡിഗ്രി കരസ്ഥമാക്കി യൂണിവേഴ്സിറ്റിയിലെ പഠനത്തിനിടയിൽ സ്റ്റുഡന്റസ് യുണിയനിൽ പ്രവർത്തിച്ചു തുടങ്ങി.
ലണ്ടനിലെ EJU K എന്ന ചാരിറ്റി സംഘടനയിൽ വാളണ്ടിയർ ആയി പ്രവർത്തനം ആരംഭിച്ചു. മുതിർന്ന ആളുകളെ പരിചരിക്കുന്ന ഒരു സംഘമാണ്.
2006 ൽ ലേബർ പാർട്ടിയിൽ ചേർന്ന് ആദ്യ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചു, 2014-15 കാലയളവിൽ മേയറായി പ്രവർത്തിച്ചു. ഇക്കോണമി, ജോബ്, കമ്മ്യൂണിറ്റി, വകുപ്പുകളുടെ ചുമതലയുള്ള ക്യാബിനറ്റ് മെമ്പറായി പ്രവർത്തിട്ടുണ്ട്. ഈ കാലയളാവിലെല്ലാം തന്നെ ജീവ കാരുണ്യ പ്രവർത്തനം തുടർന്നുകൊണ്ട് പോകാൻ അവർ ശ്രദ്ധിച്ചു.

പ്രതിഫലം ഇല്ലാതെ 42 വാളണ്ടിയർ മാരുടെ നേതൃത്വത്തിൽ 253 ഇവന്റുകൾ സംഘടിപ്പിക്കാൻ ഇവർക്ക് കഴിഞ്ഞു.
ഇപ്പോൾ മെന്റൽ ഹെൽത്തിൽ റിസർച്ച് ചെയ്യുകയാണ് അവർ, ഭർത്താവ് റാഫി ആണ് മഞ്ജുവിന്റെ ഭർത്താവ്. അജാസ്, അസിം എന്നിവർ മക്കളാണ്. നമ്മുടെ കേരള പ്രവാസി സംഘത്തിന്റെ എല്ലാ പ്രവർത്നങ്ങൾക്കും പിന്തുണ നൽകിയാണ് അവർ പിരിഞ്ഞത്.
റിപ്പോർട്ട്: സുജീഷ് ലാൽ കൊല്ലം
