തിരുവനന്തപുരം: സംസ്ഥാന എഞ്ചിനീയറിംഗ് പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഇടുക്കി സ്വദേശി വിശ്വനാഥ് ആനന്ദിനാണ് ഒന്നാം റാങ്ക്. തിരുവനന്തപുരം സ്വദേശി തോമസ് ബിജുവാണ് രണ്ടാം റാങ്ക് നേടിയത്. മൂന്നാം റാങ്ക് കൊല്ലം സ്വദേശി നവജോത് കൃഷ്ണനും നാലാം റാങ്ക് തൃശൂർ സ്വദേശി ആൻ മരിയയും കരസ്ഥമാക്കി. അഞ്ചാം റാങ്ക് വയനാട് സ്വദേശി അനുപം ജോയിക്കാണ്.
ഈ വർഷം 50,858 ഉദ്യോഗാർഥികൾ റാങ്ക് ലിസ്റ്റിൽ ഇടം നേടി. ജൂലായ് നാലിനായിരുന്നു പരീക്ഷ. ഓഗസ്റ്റ് 4 ന് കീം സ്കോർ പ്രസിദ്ധീകരിച്ചിരുന്നു. പ്ലസ് ടു മാർക്കിന്റെ കൂടി അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റ്.