പാലക്കാട്: പാലക്കാട് പുതുശ്ശേരി വേനോലിയില്‍ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു. പാടശേഖരത്തിലിറങ്ങിയ കാട്ടാന മരം മറിച്ചിട്ടപ്പോള്‍ വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേല്‍ക്കുകയായിരുന്നു.പുതുശ്ശേരി വേനോലിയിലെ സ്വാമിനാഥന്റെ നെല്‍വയലിലാണ് കാട്ടാന ചെരിഞ്ഞത്. നെല്വയലിലേക്കിറങ്ങിയ വയലിനു ചുറ്റും സ്ഥാപിച്ച സുരക്ഷ വേലി മറികടക്കാനായി മരം മറിച്ചിടുകയായിരുന്നു.
മരം വൈദ്യുതി ലൈനില്‍ പതിച്ച് തകര്‍ന്നു വീണാണ് ഷോക്കേറ്റത്. ചെരിഞ്ഞ കൊമ്ബന് ഏകദേശം മുപ്പത് വയസ്സുണ്ട്. വാളയാര്‍ മുതല്‍ മുണ്ടൂര്‍ വരെയുള്ള പ്രദേശങ്ങളില്‍ ജനവാസ മേഖലയിലിറങ്ങുന്ന കാട്ടാനകള്‍ നാശനഷ്ടമുണ്ടാക്കുന്നത് പതിവാണ്.
Trending
- അനന്തുകൃഷ്ണൻ നടത്തിയ സ്കൂട്ടർ തട്ടിപ്പിൽ കാസർക്കോട്ടും പരാതി
- ‘100 കോടി ഷെയർ നേടിയ ഒരു സിനിമയുടെ പേര് പറയട്ടെ; സുരേഷ് കുമാർ
- ‘യുവതിയ്ക്ക് താലി ഉടൻ തിരികെ നൽകണം’; കസ്റ്റംസിന്റെ നടപടിയെ രൂക്ഷമായി വിമർശിച്ച് ഹെെക്കോടതി
- വിഷ്ണുജയുടെ ആത്മഹത്യ: ഭര്‍ത്താവ് പ്രഭിന് സസ്പെന്ഷന്
- ഹോസ്റ്റലിൻ്റെ മൂന്നാംനിലയിൽനിന്ന് വീണ് പരിക്കേറ്റ യുവതികളിൽ ഒരാൾ മരിച്ചു
- ബഹ്റൈന്‍ യുവജന ദിനം: സ്മാരക സ്റ്റാമ്പ് ഡിസൈന്‍ മത്സരം ആരംഭിച്ചു
- ജോസഫ് ടാജറ്റ് തൃശൂര്‍ ഡിസിസി അധ്യക്ഷന്‍
- പാലാരിവട്ടത്ത് നടുറോഡിൽ ട്രാന്‍സ്ജെന്‍ഡര്‍ യുവതിക്ക് ക്രൂരമര്‍ദനം