കേരളത്തിൽ ഇന്ന് 5445 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. മലപ്പുറം 1024, കോഴിക്കോട് 688, കൊല്ലം 497, തിരുവനന്തപുരം 467, എറണാകുളം 391, തൃശൂർ 385, കണ്ണൂർ 377, ആലപ്പുഴ 317, പത്തനംതിട്ട 295, പാലക്കാട് 285, കാസർഗോഡ് 236, കോട്ടയം 231, വയനാട് 131, ഇടുക്കി 121 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
24 മരണങ്ങളാണ് വ്യാഴാഴ്ച കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പാച്ചല്ലൂർ സ്വദേശി പീരുമുഹമ്മദ് (60), തിരുവനന്തപുരം സ്വദേശി വിജയകുമാരൻ നായർ (72), വള്ളംവെട്ടികോണം സ്വദേശി രാജു (45), പ്ലാവിലക്കോണം സ്വദേശിനി ശ്രീകുമാരി (58), മരിയപുരം സ്വദേശി മോഹനൻ (61), വിഴിഞ്ഞം സ്വദേശി രാജേഷ് (36), ശാന്തിവിള സ്വദേശി വിജയൻ (58), നളന്ദനട സ്വദേശി രാജേന്ദ്രൻ (68), പാളയം സ്വദേശിനി സാവിത്രി (60), കൊല്ലം ഇരവിപുരം സ്വദേശി ശിവശങ്കരൻ (74), മരുതാടി സ്വദേശി ശശി (84), കൊട്ടാരക്കര സ്വദേശി സോമൻ (65), കോഴിക്കോട് വെസ്റ്റ് ഹിൽ സ്വദേശി നളിനാക്ഷൻ (78), തിരുവമ്പാടി സ്വദേശിനി സുശീല (46), പാലിശേരി സ്വദേശി അശോകൻ (58), നരിക്കുന്നി സ്വദേശി അബ്ദുൾ ഗഫൂർ (49), ഏലത്തൂർ സ്വദേശി ബാലകൃഷ്ണൻ (82), അത്തോളി സ്വദേശിനി ഷീജ (49), വടകര സ്വദേശി മൂസ (65), ഒളവണ്ണ സ്വദേശി ചന്ദ്രമോഹൻ (69), മൊയിലോത്തറ സ്വദേശി ഗോപാലൻ (75), കൊടിയത്തൂർ സ്വദേശിനി സൈനബ (68), കാസർഗോഡ് ഉപ്പള സ്വദേശിനി റുഖിയാബി (86), ഉദുമ സ്വദേശി കൃഷ്ണൻ (84) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 930 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com/ ക്ലിക്ക് ചെയ്യുക
വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചവരിൽ 55 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 195 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 4616 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 502 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 916, കോഴിക്കോട് 651, കൊല്ലം 477, തിരുവനന്തപുരം 349, എറണാകുളം 291, തൃശൂർ 377, കണ്ണൂർ 261, ആലപ്പുഴ 306, പത്തനംതിട്ട 181, പാലക്കാട് 164, കാസർഗോഡ് 218, കോട്ടയം 229, വയനാട് 126, ഇടുക്കി 70 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
73 ആരോഗ്യ പ്രവർത്തകർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 15, മലപ്പുറം, കണ്ണൂർ 11 വീതം, പത്തനംതിട്ട, എറണാകുളം 8 വീതം, കൊല്ലം 7, കോഴിക്കോട് 6, തൃശൂർ 3, പാലക്കാട്, കാസർഗോഡ് 2 വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 4 ഐഎൻഎച്ച്എസ് ജീവനക്കാർക്കും രോഗം ബാധിച്ചു.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7003 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 1520, കൊല്ലം 259, പത്തനംതിട്ട 139, ആലപ്പുഴ 457, കോട്ടയം 375, ഇടുക്കി 69, എറണാകുളം 707, തൃശൂർ 460, പാലക്കാട് 407, മലപ്പുറം 876, കോഴിക്കോട് 1113, വയനാട് 129, കണ്ണൂർ 387, കാസർഗോഡ് 105 എന്നിങ്ങനേയാണ് പരിശോധനാ ഫലം നെഗറ്റീവായത്. ഇതോടെ 90,579 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,67,256 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,71,439 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 2,42,056 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 29,383 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 4066 പേരെയാണ് വ്യാഴാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 63,146 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 34,029,03 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 2,11,281 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.
എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com/ ക്ലിക്ക് ചെയ്യുക
9 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. കാസർഗോഡ് ജില്ലയിലെ ബെല്ലൂർ (11), തൃശൂർ ജില്ലയിലെ വടക്കാഞ്ചേരി (16), എരുമപ്പെട്ടി (6), കോട്ടയം ജില്ലയിലെ ഈരാട്ടുപേട്ട (3, 6), കൊല്ലം ജില്ലയിലെ ഇട്ടിവ (സബ് വാർഡ് 6), കൊഴിക്കോട് ജില്ലിയിലെ കോഴിക്കോട് (2 (സബ് വാർഡ്), 8, 9, 10), തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ (6, 9), പാലക്കാട് ജില്ലയിലെ പട്ടാഞ്ചേരി (10), മലപ്പുറം ജില്ലയിലെ പള്ളിക്കൽ (6) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.
10 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 721 ഹോട്ട് സ്പോട്ടുകളാണുള്ളത്.