തിരുവനന്തപുരം: ഓഗസ്റ്റ് അവസാനത്തോടെ സംസ്ഥാനത്തെ കൊറോണ ബാധിതരുടെ എണ്ണം 70,000 കടക്കുമെന്ന് വിലയിരുത്തൽ. തിരുവനന്തപുരത്ത് ഇന്ന് ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് വിലയിരുത്തലുണ്ടായത്. സംസ്ഥാനത്തെ 14 ജില്ലകളിലും കൊറോണ ബാധിച്ചവരുടെ എണ്ണം 5,000 ആകുമെന്നും മന്ത്രിസഭായോഗം വിലയിരുത്തി.
രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനം ശക്തിപ്പെടുത്താൻ യോഗത്തിൽ തീരുമാനമായി. നിയമസഭ യോഗം 27 ന് വിളിച്ചു ചേർക്കാൻ ഗവർണ്ണറോട് ശുപാർശ ചെയ്യാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.