123 ലോക രാജ്യങ്ങളിൽ കോവിഡ്-19 രോഗം പടർന്നു പിടിക്കുന്നതിനാൽ ലോകാരോഗ്യ സംഘടന കോവിഡ്-19 രോഗത്തെ മഹാമാരിയായി പ്രഖ്യാപിച്ചിരിക്കുന്നു. ഈ സാഹചര്യത്തിൽ രോഗബാധയ്ക്കെതിരെ ജാഗ്രതയും നിരീക്ഷണവും ശക്തിപ്പെടുത്തി.
-
വീട്/ആശുപത്രി നിരീക്ഷണം.
➡സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5468 പേർ നിരീക്ഷണത്തിലാണ്
➡ഇവരില്‍ 5191 പേർ വീടുകളിലും, 277 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
-
സാമ്പിള്‍ പരിശോധന.
➡രോഗലക്ഷണങ്ങള്‍ ഉള്ള 1715 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 1132 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.
-
പരിശോധനാ ഫലം.
➡കേരളത്തില്‍ ഇന്നലെ വരെ രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 22 ആയിരുന്നു. ഇതിൽ19 പേർ നിലവിൽ ചികിത്സയിലും 3
-
പേർ രോഗ മുക്തരുമാണ്.
➡തിരുവനന്തപുരത്ത് നിന്നുള്ള വ്യക്തിയുടെ രണ്ടാമത്തെ പരിശോധനാ ഫലവും പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു.
➡തിരുവനന്തപുരത്ത് ജില്ലയില്‍ നിന്നുള്ള രണ്ട് വ്യക്തികള്‍ക്ക് കൂടി ഇന്ന് കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചു.