മനാമ: കേരള കാത്തലിക് അസോസിയേഷൻ ഓണാഘോഷങ്ങളുടെ അനുബന്ധിച്ച് പായസം മത്സരം സംഘടിപ്പിച്ചു. അത്യന്തം ആവേശകരമായ മത്സരത്തിൽ ഉണ്ണിയപ്പ പായസത്തിന്റെ മധുരവുമായി രശ്മി അനൂപ് ഒന്നാം സ്ഥാനം നേടി. ആബിത സാഗർ രണ്ടാം സ്ഥാനവും ഡോക്ടർ ശബാന ഫൈസൽ, സീമ ജോബി എന്നിവർ മൂന്നാം സ്ഥാനവും നേടി. എന്റർടൈൻമെന്റ് സെക്രട്ടറി ജോബി ജോസ്,കൺവീനർമാരായ മനോജ് മാത്യു, ശീതൾ ജിയോ, കോർഡിനേറ്റർ അലിൻ ജോഷി എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു. ജോബി ആന്റണി,ബിന്ദു ജയ്സൺ എന്നിവർ വിധികർത്താക്കൾ ആയിരുന്നു. കോവിഡ് നിബന്ധനകൾക്ക് അനുസൃതമായിട്ടാണ് മത്സരങ്ങൾ സംഘടിപ്പിച്ചതെന്ന് കെസിഎ പ്രസിഡണ്ട് റോയി ആന്റണി യും, ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റിയും അറിയിച്ചു.
