തിരുവനന്തപുരം: കേരളാ ബാങ്ക് നൽകിവരുന്ന 48 ഇനം വായ്പകൾക്ക് പുറമേ പുതുതായി വായ്പാ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നുണ്ടെന്ന് മന്ത്രി വി എൻ വാസവൻ നിയമ സഭയെ അറിയിച്ചു. ഉത്പാദന സേവന കച്ചവട മേഖലയുമായി ബന്ധപ്പെട്ട് നൽകുന്ന കെ.ബി വ്യാപാർ മിത്ര ലോൺ, കെ.ബി വ്യാപാർ മിത്ര പ്ലസ് ലോൺ, കാർഷിക മേഖലയിൽ ഉത്പാദനം വർദ്ധിപ്പിക്കുന്നതിനും ഗ്രാമീണ മേഖലയിൽ ബിസിനസ്/തൊഴിൽ വർദ്ധിപ്പിക്കുന്നതിനുമായി യന്ത്രങ്ങൾ/ഉപകരണങ്ങൾ വാങ്ങുന്നതിന് കെ.ബി മെഷിനറി ലോൺ, തീരദേശ ജില്ലകളിൽ ചെമ്മീൻ മത്സ്യകൃഷിയുടെ പ്രോത്സാഹനം നൽകുന്നതുമായി ബന്ധപ്പെട്ട വായ്പാ പദ്ധതിയായ കെ.ബി വർക്കിംഗ് ക്യാപ്പിറ്റൽ ലോൺ, മത്സ്യ വിതരണ മേഖലയിൽ പ്രോത്സാഹനം നൽകുന്നതിനായുള്ള കെ.ബി ഫിഷ് ട്രാൻസ് പോർട്ട് വെഹിക്കിൾ ലോൺ , കേരളത്തിലെ ഉൾനാടൻ കായലോര പ്രദേശങ്ങൾ കേന്ദ്രീകരിച്ച് കൂട് മത്സ്യ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുള്ള ലോൺ, ടൂറിസ്റ്റുകളെ ആകർഷിക്കുന്നതിനും ടൂറിസം പ്രോമോഷനുമായി ബന്ധപ്പെട്ട ഹോം സ്റ്റെ ലോൺ , സ്ഥിര വരുമാനമുള്ള കേന്ദ്ര സംസ്ഥാന സർക്കാർ അർദ്ധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, സർക്കാർ എയ്ഡഡ് സ്കൂൾ, സർക്കാർ സ്വയംഭരണ സ്ഥാപനങ്ങൾ, 20 ന് മുകളിൽ സ്ഥിരം തൊഴിലാളികളുള്ള സ്വകാര്യ സ്ഥാപനങ്ങൾ/ നിശ്ചിത വരുമാനമുള്ള ITR ഫയൽ ചെയ്യുന്ന കർഷകർ അല്ലെങ്കിൽ വ്യവസായ സംരംഭകർ എന്നിവിടങ്ങളിലെ ജിവനക്കാർക്ക് പുതിയ കാർ/ജീപ്പ് വാങ്ങുന്നതിനുള്ള കെ.ബി കാർ ലോൺ എന്നിവ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
Trending
- റിയാദ് എയര്‍ ബഹ്റൈനില്‍ കാബിന് ക്രൂ റിക്രൂട്ട്മെന്റ് മേള നടത്തും
- സോഷ്യൽ മീഡിയ നിരോധനം: നേപ്പാളിൽ തെരുവിലിറങ്ങി യുവതീ യുവാക്കൾ, സംഘർഷത്തിൽ ഒരാൾ മരിച്ചു, നൂറോളം പേർക്ക് പരിക്ക്
- ബഹ്റൈനിൽ മരണമടഞ്ഞ ഷീന പ്രകാശന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോയി
- ‘ഗില്ലിനെ കളിപ്പിക്കേണ്ടത് സഞ്ജുവിന് പകരമല്ല’, ഗംഭീറിന് മുന്നറിയിപ്പുമായി രവി ശാസ്ത്രി
- നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്, ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്; കൂടെ ഇടിമിന്നലും കാറ്റുമുണ്ടാകും
- പീച്ചി സ്റ്റേഷൻ മർദനം: കടവന്ത്ര സിഐ പി. വി രതീഷിന് കാരണം കാണിക്കൽ നോട്ടീസ്: രതീഷ് പീച്ചി എസ്ഐ ആയിരുന്നപ്പോഴാണ് സംഭവം
- കുന്നംകുളം കസ്റ്റഡി മർദനം; സെക്രട്ടറിയേറ്റിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം, സ്ഥലത്ത് വൻ പൊലീസ് സന്നാഹം
- ഏഷ്യാ കപ്പില്‍ നിന്ന് തഴഞ്ഞതിന് പിന്നാലെ ശ്രേയസിനെ ക്യാപ്റ്റനാക്കി ബിസിസിഐ, ഓസ്ട്രേലിയ എക്കെതിരായ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു