കൊച്ചി: സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ജസ്റ്റിസ് കെമാല്‍ പാഷ. പിസി ജോര്‍ജിന് ജാമ്യം പീഡന ആരോപണത്തില്‍ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു. പിസി ജോര്‍ജിന് ജാമ്യം ലഭിച്ചതിനെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. അറസ്റ്റില്‍ അസ്വാഭാവികതയുണ്ടെന്നും അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത് ജുഡീഷ്യറിയുടെ അന്തസ്സ് ഉയര്‍ത്തിയെന്നും കെമാല്‍ പാഷ പറഞ്ഞു.

പൊലീസിനെ അടിമകളാക്കി മാറ്റിയെന്നും അവര്‍ക്ക് സ്വാതന്ത്യം ഇല്ലെന്നും അന്തസ്സുള്ള ഒരു പൊലീസ് ഉദ്യോഗസ്ഥന് ജോലി ചെയ്യാന്‍ പറ്റുന്ന സംസ്ഥാനമായി കേരളം കണക്കാക്കുന്നില്ലെന്നും കെമാല്‍ പാഷ പറഞ്ഞു. എതിര്‍ക്കുന്നവരെ പീഡനക്കേസില്‍ കുടുക്കുന്ന രാഷ്ട്രീയമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
