
മനാമ: കർണാടക കൾചറൽ ഫൗണ്ടേഷൻ (കെ.സി.എഫ്) “മുത്ത് നബി (സ) മാനവികതയുടെ മഹാനായകൻ” എന്ന പ്രമേയത്തിൽ മീലാദ് ക്യാമ്പയിനിന്റെ ഭാഗമായി നടത്തപ്പെടുന്ന ഗ്രാൻറ് മീലാദ് സമ്മേളനം നാളെ (29 വ്യാഴം) മനാമ പാക്കിസ്ഥാൻ ക്ലബിൽ വെച്ച് നടക്കുന്നു. രാത്രി 8 മണിക്ക് സ്വലാത്ത്, മൗലിദ് മജ്ലിസോടെ ആരംഭിക്കുന്ന പരിപാടിയിൽ സമസ്ത കേരള ജംഇയ്യതുൽ ഉലമ വൈസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും.
സമ്മേളനത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറിയും കുറ്റ്യാടി സിറാജുൽ ഹുദ ഇസ്ലാമിക് കോപ്ലക്സ് അമരക്കാരനും പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ പേരോട് അബ്ദുറഹ്മാൻ സഖാഫി മുഖ്യ പ്രഭാഷണം നടത്തും. ഐ.സി.എഫ് ബഹ്റൈൻ നാഷനൽ പ്രസിഡന്റ് സൈനുദ്ദീൻ സഖാഫി സമ്മേളനം ഉദ്ഘാടനം ചെയ്യും. ബഹ്റൈനിലെ അറബി പ്രമുഖരും സാംസ്കരിക നേതാക്കളും ഐ.സി.എഫ്, ആർ. എസ്. സി, സ്ഥാപന പ്രസ്ഥാന നേതാക്കളും പ്രവർത്തകരും പരിപാടിയിൽ പങ്കെടുക്കും. മീലാദ് ക്യാമ്പയിനിന്റെ ഭാഗമായി മൗലിദ് ജൽസകൾ, പ്രകീർത്തന സംഗമങ്ങൾ, പുസ്തക വിതരണം തുടങ്ങി വ്യത്യസ്ഥ പരിപാടികൾ ക്യാമ്പയിൽ കാലയളവിൽ നടക്കുന്നു.
കർണാടക കൾച്ചറൽ ഫൗണ്ടേഷൻ (K.C.F) പത്ത് വർഷത്തോളമായി ബഹ്റൈനിൽ സുസ്തിർഹമായ പ്രവർത്തനങ്ങൾ സമൂഹത്തിന് ചെയ്തു കൊണ്ടിരിക്കുന്നു. ജീവ കാരുണ്യ പ്രവർത്തനങ്ങൾ, സമൂഹ്യ സേവനങ്ങൾ, കരിയർ ഗൈഡൻസ്, സാംസ്കാരിക കൂട്ടായ്മകൾ, ആത്മീയ വേദികൾ തുടങ്ങി ഒട്ടനവധി പ്രവർത്തനങ്ങൾ കെ.സി.എഫിന്റെ കീഴിൽ നടന്നു വരുന്നു. കോവിഡ് സമയത്ത് ബഹ്റൈനിലും നാട്ടിലുമായി ഭക്ഷണ കിറ്റും മറ്റു സഹായങ്ങളും ചെയ്തു വരുന്നു. നോർത്ത് കർണാടക കേന്ദ്രീകരിച്ച് അൽ ഇഹ്സാൻ എന്ന പദ്ധതിയിലൂടെ അവിടെയുള സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കുന്നു. യൂണിറ്റ്, സെക്ടർ, സോൺ, നാഷനൽ ഘടകങ്ങളിലായിട്ടാണ് പ്രവർത്തനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
