മനാമ: പവിഴ ദ്വീപിൽ പ്രവർത്തിക്കുന്ന ബഹ്റൈൻ കെസിഎഫ് സംഘടനാ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കുന്നതിനായി ഗുദൈബെയിലെ ബലൂച്ചി മസ്ജിദിന് സമീപം കെസിഎഫ് ബഹ്റൈന്റെ പുതിയ സെൻട്രൽ ഓഫീസ് അൽ ഖാദിസ എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ കാവൽ കട്ടെ ഹസ്രത്ത് ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ദേശീയ സമിതി ചെയർമാൻ വിട്ടൽ ജമാലുദ്ദീൻ അധ്യക്ഷത വഹിച്ചു.
പരിപാടിയുടെ ഭാഗമായി ജലാലിയാ റാത്തീബും കെ.സി.എഫ് ബഹ്റൈൻ ആഴ്ചയിൽ നടത്തി വരുന്ന സ്വലാത്ത് മജ്ലിസും കൂടാതെ ബറാഹത്ത് രാത്രി പ്രമാണിച്ച് ദുആ സംഗമവും നടത്തി.
ചടങ്ങിൽ കെസിഎഫ് ഐഎൻസി റിലീഫ് പ്രസിഡന്റ് അലി മുസ്ലിയാർ, കെഎംസിസി ബഹ്റൈൻ വൈസ് പ്രസിഡന്റ് ഷാഫി പാറകട്ട, കലന്ദർ റസ്വി കാവൽക്കാട്ടെ, നാഷണൽ കമ്മിറ്റി, സോൺ സെക്ടർ, വിവിധ സംഘടനാ നേതാക്കൾ എന്നിവർ പങ്കെടുത്തു. കെസിഎഫ് ബഹ്റൈൻ നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഹാരിസ് സാംഫ്യ സ്വാഗതവും മീഡിയ പ്രസിഡന്റ് ലത്തീഫ് പേറോളി നന്ദിയും പറഞ്ഞു.
