
മനാമ: ബഹ്റൈനിലെ ക്രിസ്ത്യൻ എപ്പിസ്കോപ്പൽ സഭകളുടെ കൂട്ടായ്മ ആയ കേരളാ ക്രിസ്ത്യൻ എക്യൂമിനിക്കൽ കൗൺസിലിന്റെ (കെ. സി. ഇ. സി.) ആഭിമുഖ്യത്തിൽ, പൗരസ്ത്യ കാതോലിക്കയും മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷനുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായിക്ക് സ്വീകരണം നല്കി. പ്രസിഡന്റ് റവ. ഷാബു ലോറന്‍സിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ സ്വീകരണ യോഗത്തിന് ജനറല്‍ സെക്രട്ടറി സോയ് പോള്‍ സ്വാഗതം അര്‍പ്പിച്ചു. വൈസ് പ്രസിഡന്റുമാരായ റവ. ഡേവിഡ് വി. ടൈറ്റസ്, റവ. ബിബിൻസ് മാത്യൂസ് ഓമനാലി, റവ. ദിലീപ് ഡേവിസണ്‍ മാര്‍ക്ക്, റവ. ഫാദര്‍ പോള്‍ മാത്യൂ, റവ. ഫാദര്‍ സുനില്‍ കുര്യന് ബേബി, റവ. മാത്യൂ ചാക്കോ, കെ. സി. ഇ. സി. കമ്മറ്റി അംഗങ്ങള്‍ എന്നിവര്‍ സന്നിഹതരായിരുന്നു.
ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ 64-മത് പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് നേത്യത്വം നല്കുവാന് എത്തിയതായിരുന്നു പരിശുദ്ധ കാതോലിക്ക ബാവാ. ഇന്നത്തെ ലോകത്ത് മദ്യത്തിനും മയക്ക് മരുന്നിനും എതിരെ സഭാ വെത്യാസങ്ങള്‍ കൂടാതെ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹത്തിന്റെ മറുപടി പ്രസംഗത്തില്‍ ഉദ്ബോദിപ്പിച്ചു.
