മനാമ: ബഹറൈനിലെ ക്രിസ്ത്യൻ എപ്പിസ്കോപ്പൽ സഭകളുടെ കൂട്ടായ്മ ആയ കേരളാ ക്രിസ്ത്യൻ എക്യൂമിനിക്കൽ കൗൺസിലിന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾ 2024 ജനുവരി ഒന്നിന് കേരളാ കാത്തോലിക്ക് അസ്സോസിയേഷൻ ഹാളിൽ വെച്ച് വൈകിട്ട് 5.30 മുതൽ നടത്തുന്നു.
കെ. സി. ഇ. സി. പ്രസിഡണ്ട് ഫാദർ ജോർജ്ജ് സണ്ണിയുടെ അദ്ധ്യക്ഷതയിൽ കൂടുന്ന പൊതു സമ്മേളനത്തിൽ മലങ്കര യാക്കോബായ സിറിയൻ ഓർത്തഡോക്സ് സഭയുടെ മുംബൈ ഭദ്രാസനാധിപൻ അഭിവന്ദ്യ തോമസ് മാർ അലക്സാന്ത്രിയോസ് മെത്രാപ്പോലീത്ത, മലങ്കര ഓർത്തഡോക്സ് സഭയുടെ മലബാർ ഭദ്രാസനാധിപൻ അഭിവന്ദ്യ ഗീവർഗ്ഗീസ് മാർ പക്കോമിയോസ് മെത്രാപ്പോലീത്ത എന്നിവർ മുഖ്യാതിഥികളായിരിക്കും. തദവസരത്തിൽ
സേക്രഡ് ഹാർട്ട് ചർച്ച് അസി. വികാരി റവ.ഫാ.ജേക്കബ് കല്ലുവിള, ഇന്ത്യൻ സ്കൂൾ ചെയർമാൻ ശ്രീ. ബിനു മണ്ണിൽ എന്നിവർ പങ്കെടുക്കുന്നതായിരിക്കും.
കെ. സി. ഇ. സി. കൂട്ടായ്മയിലെ വിവിധ ദേവാലയങ്ങളിലെ ക്വയർ സംഘങ്ങൾ ആലപിക്കുന്ന കരോൾ ഗാനങ്ങളും, കലാപരിപാടികളും ഉണ്ടായിരിക്കുമെന്ന് ജനറൽ സെക്രട്ടറി ജെയിംസ് ബേബി, പി. ആർ. ഓ. ഡിജു ജോൺ മാവേലിക്കര എന്നിവർ അറിയിച്ചു.