മനാമ: ബഹറൈനിലെ ക്രിസ്ത്യൻ എപ്പിസ്കോപ്പൽ സഭകളുടെ കൂട്ടായ്മ ആയ കേരളാ ക്രിസ്ത്യൻ എക്യൂമിനിക്കൽ കൗൺസിലിന്റെ (കെ. സി. ഇ. സി.) വാര്‍ഷിക ബൈബിള്‍ കണ്വന്ഷന് 2022 ഫെബ്രുവരി 14, 15, 17 (തിങ്കള്‍, ചൊവ്വ, വ്യാഴം) ദിവസങ്ങളില്‍ വൈകിട്ട് 7:30 മുതല്‍ പൂര്‍ണ്ണമായും ഓണ്‍ ലൈനില്‍ നടത്തപ്പെടുന്നു. മലങ്കര ക്നാനായ സഭയിലെ പ്രമുഖ കണ്വന്ഷന് പ്രാസംഗികരായ റവ. ഫാദര്‍ മാത്യൂ കുരുവിള, റവ. ഫാദര്‍ ജേക്കബ് ഫിലിപ്പ് നടയില്‍, റവ. ഫാദര്‍ ഡോ. തോമസ് ഏബ്രഹാം എന്നിവരാണ്.
ഈ വര്‍ഷത്തെ കണ്വന്ഷന് നേത്യത്വം നല്‍കുന്നത്. വിവിധ ദേവാലയങ്ങളിലെ ഗായക സംഘങ്ങള്‍ ഗാനശുശ്രൂഷയ്ക്കും നേത്യത്വം നകുന്നതാണ്. ഏവരും പ്രാര്‍ത്ഥനയോടെ ഈ ശുശ്രൂഷകളില്‍ പങ്കെടുക്കണമെന്ന് കെ. സി. ഇ. സി. പ്രസിഡണ്ട് റവ. ദിലീപ് ഡേവിസണ്‍ മാര്‍ക്ക്, ജനറല്‍ സെക്രട്ടറി ഷിനു സ്റ്റീഫൻ, കണ്വന്ഷന് കണ് വീനര് റവ. ഫാദര്‍ റോജന്‍ പേരകത്ത്, രാജീവ് പി. മാത്യൂ എന്നിവര്‍ അറിയിച്ചു.