മനാമ: ബഹ്റൈനിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കേരള കാത്തലിക് അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ പൊന്നാണം 2023 എന്ന പേരിൽ ആഗസ്ത് 18 മുതൽ ആരംഭിക്കും. അമ്പത്തിനാലാമത്തെ വർഷമാണ് സംഘടന ഓണാഘോഷം സംഘടിപ്പിക്കുന്നത്.
2023 ഓഗസ്റ്റ് 18 ന് വെള്ളിയാഴ്ച ഉദ്ഘാടന പരിപാടിയോടെ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. “കെസിഎ – ബി എഫ് സി ഓണം പൊന്നോണം 2023” ആഘോഷത്തിന്റെ പതാക ഉയർത്തൽ ചടങ്ങോടെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകൾ സമാരംഭിക്കും. അംഗങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന ഘോഷയാത്ര ഉദ്ഘാടന ചടങ്ങുകൾക്ക് മിഴിവേകും.
ഓണവുമായി ബന്ധപ്പെട്ട് ഓപ്പൺ ടു ആൾ കാറ്റഗറിയിലും മെംബേർസ് ഒൺലി കാറ്റഗറിയിലുമായി പരമ്പരാഗത മത്സരങ്ങൾ സംഘടിപ്പിക്കും.
ഓണാഘോഷ പരിപാടികൾക്കൊപ്പം പായസം മത്സരം,തിരുവാതിര, ഓണപ്പാട്ട് മത്സരം,പരമ്പരാഗത ഓണം വസ്ത്രധാരണ മത്സരമായ “തനിമലയാളി” ഓണപ്പുടവ മത്സരം, വടംവലി മത്സരം, വള്ളപ്പാട്ട് മത്സരം, ഉറിയടി മത്സരം, പുലികളി മത്സരം എന്നിവ സംഘടിപ്പിക്കും. അംഗങ്ങൾക്കായി ഓണക്കളി മത്സരങ്ങളും സംഘടിപ്പിക്കും.
പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തിൽ 2023 ഓഗസ്റ്റ് 31നു വ്യാഴാഴ്ച കെസിഎ പരിസരത്ത് ഗ്രാൻഡ് ഫിനാലെ പരിപാടി നടക്കും. 2023 സെപ്റ്റംബർ 1 വെള്ളിയാഴ്ച KCA ഹാളിൽ വെച്ച് നടക്കുന്ന വ്യത്യസ്ത വിഭവങ്ങൾ അടങ്ങിയ സ്വാദിഷ്ടമായ “ഓണസദ്യ” യോട് കൂടെ ഓണാഘോഷ പരിപാടികൾക്ക് തിരശ്ശീല വീഴും.
ഓണാഘോഷ കമ്മിറ്റി ചെയർമാൻ സേവി മാത്തുണ്ണി, വൈസ് ചെയർമാൻമാരായ റോയ് സി ആന്റണി, കെ ഇ റിച്ചാർഡ്, കെസിഎ പ്രസിഡന്റ് നിത്യൻ തോമസ്, വൈസ് പ്രസിഡന്റ് തോമസ് ജോൺ, ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി, ട്രഷറർ അശോക് മാത്യു, എന്റർടൈൻമെന്റ് സെക്രട്ടറി ജിതിൻ ജോസ്, സ്പോർട്സ് സെക്രട്ടറി വിനോദ് ഡാനിയൽ, കോർ ഗ്രൂപ്പ് ചെയർമാൻ എബ്രഹാം ജോൺ, കൺവീനർമാരായ മനോജ് മാത്യു, അജി പി ജോയ്, ജിൻസ് ജോസഫ്, ബാബു വർഗീസ്, പീറ്റർ സോളമൻ എന്നിവരും കെസിഎ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും കോർ ഗ്രൂപ്പ് അംഗങ്ങളും ഉൾപ്പെട്ട 51 അംഗ സംഘാടകസമിതിയാണ് കെസിഎ – ബി എഫ് സി “ഓണം പൊന്നോണം 2023” ഓണാഘോഷ പരിപാടികൾക്ക് നേതൃത്വം നൽകുന്നത്.
2023 ജൂലൈ 15-ന് കെസിഎ ഹാളിൽ നടന്ന പത്രസമ്മേളനത്തിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾക്കൊപ്പം കെ സി എ ആക്ടിംഗ് പ്രസിഡണ്ട് തോമസ് ജോൺ, കെ സി എ ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി, ഓണാഘോഷ കമ്മിറ്റി ചെയർമാൻ സേവി മാത്തുണ്ണി, കോർ ഗ്രൂപ്പ് ചെയർമാൻ എബ്രഹാം ജോൺ,ടൈറ്റിൽ സ്പോൺസർ ബി എഫ് സി മാർക്കറ്റിംഗ് ഹെഡ് അരുൺ വിശ്വനാഥ്, കെസിഎ എന്റർടൈൻമെന്റ് സെക്രട്ടറി ജിതിൻ ജോസ്, ഓണാഘോഷ കമ്മിറ്റി വൈസ് ചെയർമാൻ റിച്ചാർഡ്, കെസിഎ ചിൽഡ്രൻസ് വിങ് പ്രസിഡന്റ് സ്റ്റീവ് ബിജോയ് എന്നിവർ പങ്കെടുത്തു.