മനാമ: കേരള കാത്തോലിക് അസോസിയേഷൻ വിപുലമായ ഓണാഘോഷ പരിപാടികളുടെ നിർവഹണത്തിനായി സ്വാഗത സംഘം രൂപീകരിച്ചു.
ഓണാഘോഷ കമ്മിറ്റി കൺവീനർ ആയി ഷിജു ജോണിനെയും, ഓണ സദ്യ കൺവീനർ ആയി ബാബു വർഗീസിനെയും തെരഞ്ഞെടുത്തു.
കോർ ഗ്രൂപ്പ് ചെയർമാൻ സേവി മാതുണ്ണി ആദ്യക്ഷനായി ചേർന്ന യോഗത്തിൽ മുൻ പ്രസിഡന്റ്റുമാരായിരുന്ന വർഗീസ് കാരക്കൽ, എബ്രഹാം ജോൺ, ലിയോ ജോസഫ്, കെ പി ജോസ്, എന്നിവരും വൈസ് പ്രസിഡന്റ് ജോഷി വിതയത്തിൽ, ചാരിറ്റി കൺവീനർ പീറ്റർ സോളമൻ, ജിൻസൺ പുതുശ്ശേരി, സോയ് പോൾ, എന്നിവരടങ്ങിയ എക്സ്കോം അംഗങ്ങളും കെസി എ അംഗങ്ങളും സംബന്ധിച്ചു.
ഓണാഘോഷ പരിപാടികൾക്ക് വിനോദ് ഡാനിയേൽ, ക്രിസ്റ്റോ ജോസഫ്, മനോജ് മാത്യു എന്നിവരടങ്ങിയ ഓണാഘോഷ കമ്മിറ്റി നേതൃത്വം നൽകും. യൂട്യൂബ് ഫേസ്ബുക് വഴിയുള്ള ഓൺലൈൻ പരിപാടികൾക്ക് ജോബി ജോസ്, അശോക് മാത്യു,ജോബി ജോർജ്, ജോയൽ ജോസ്, ജൂലിയറ്റ് തോമസ് എന്നിവർ നേതൃത്വം നൽകും.
ഇന്ത്യൻ ഡിലൈറ്റ് റെസ്റ്റോറന്റുമായി സഹകരിച്ചു കൊണ്ട് ഓഗസ്റ്റ് 27ആം തീയതി അംഗങ്ങൾക്കായി ഓണ സദ്യ സംഘടിപ്പിക്കും. 10 ദിവസം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾ കോവിഡ് നിബന്ധനകൾക്ക് അനുസൃതമായിട്ടായിരിക്കും സംഘടിപ്പിക്കുകയെന്നു പ്രസിഡന്റ് റോയ് സി ആന്റണിയും ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റിയും അറിയിച്ചു.
