
മനാമ: ബഹറിനിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കെ സി എ ബഹ്റിൻ റിപ്പബ്ലിക് ദിനാഘോഷങ്ങൾ സംഘടിപ്പിച്ചു. കെ.സി.എ അങ്കണത്തിൽ വെച്ചു നടന്ന ചടങ്ങിൽ കെ.സി.എ ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി സ്വാഗതം ആശംസിച്ചു. കെ.സി.എ പ്രസിഡന്റ് നിത്യൻ തോമസ് ഇന്ത്യൻ ദേശിയ പതാക ഉയർത്തി. തുടർന്ന് കെ.സി.എ അംഗങ്ങൾ ദേശിയ പ്രതിജ്ഞ ചെയ്തു.
കെ.സി.എ പ്രസിഡന്റ് നിത്യൻ തോമസ് റിപ്പബ്ലിക് ദിന സന്ദേശം നൽകി. ഒട്ടേറെ ധീര ദേശാഭിമാനികളുടെ ജീവ ത്യാഗത്തിന്റെ ഫലമാണ് നാം ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യമെന്നു അദ്ദേഹം സന്ദേശത്തിലൂടെ ഓർമിപ്പിച്ചു. കെ.സി.എ വൈസ് പ്രസിഡന്റ് തോമസ് ജോൺ ,എന്റർടൈൻമെന്റ് സെക്രട്ടറി ജിതിൻ ജോസ്, കെ സി എ സ്പോൺസർഷിപ് കമ്മിറ്റി ചെയർമാൻ സേവി മാത്തുണ്ണി ,ഇന്റെർണൽ ഓഡിറ്റർ കെ ഇ റീച്ചാർഡ്, മുൻ പ്രസിഡന്റ്റുമാരായിരുന്ന റോയ് സി ആന്റണി, ജെയിംസ് ജോൺ, മുൻ ജനറൽ സെക്രട്ടറി സോവിച്ചൻ എന്നിവരും മറ്റു വിശിഷ്ടാതിഥികളും, കെ.സി.എ അംഗങ്ങളും ചടങ്ങിൽ സംബന്ധിച്ചു.
