നല്ല കാഴ്ച്ചയുടെ ലോകത്തിലേക്ക് പ്രിയപ്പെട്ടവരെ കൈപിടിക്കുക എന്ന ലക്ഷ്യത്തോടെ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന് മമ്മൂട്ടിയുടെ നേതൃത്ത്വത്തില്‍ സംഘടിപ്പിക്കുന്ന കാഴ്ച്ച പദ്ധതി പുതിയ ഘട്ടത്തിലേക്ക്.
പദ്ധതിയുടെ ഭാഗമാകാന്‍ താല്പര്യമുളളവരെയും സഹായം വേണ്ടവര്‍ക്കുമായി സംഘാടകരുടെ ഫോണ്‍ നമ്പര്‍ മമ്മൂട്ടി ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവെച്ചു. ‘കാഴ്ച്ച 3 2021 ‘എന്നാണ് മൂന്നാം ഘട്ടത്തിന്റെ പേര്. അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയുമായി ചേര്‍ന്നാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
‘കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൌണ്ടേഷന് അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന ‘കാഴ്ച്ച 3 2K21′ എന്ന സൗജന്യ നേത്ര ചികിത്സാ പദ്ധതി നിലവില്‍ വന്നു. മുതിര്‍ന്നവര്‍ക്കായി അര ലക്ഷം സൗജന്യ നേത്ര പരിശോധനകള്‍, അര ലക്ഷം സ്കൂള്‍ കുട്ടികള്‍ക്കായി സൗജന്യ നേത്ര പരിശോധന, അയ്യായിരം സൗജന്യ തിമിര ശസ്ത്രക്രിയ, അന്‍പതു നേത്ര പടല മാറ്റിവക്കല്‍ ശസ്ത്ര ക്രിയ അര്‍ഹതപെട്ടവര്‍ക്ക് സൗജന്യമായി കണ്ണട ലഭ്യമാക്കല്‍ എന്നിവ ലക്ഷ്യമിടുന്ന ഈ പദ്ധതി നേത്ര ചികിത്സ ക്യാമ്ബുകള്‍ വഴിയാണ് ഗുണഫോക്താക്കളെ കണ്ടെത്തുന്നത്. ക്യാമ്ബുകള്‍ നടത്താന്‍ പ്രാപ്തിയുള്ള സംഘടന കള്‍ക്കോ പ്രവര്‍ത്തകര്‍ക്കോ മുന്നോട്ട് വരാം. താല്പര്യമുള്ളവര്ക്കു താഴെ കൊടുത്തിരിക്കുന്ന നമ്ബറുകളില്‍ ബന്ധപ്പെടാവുന്നതാണ്.’-മമ്മൂട്ടി പറയുന്നു.
ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറുകള്‍ :
അനൂപ് 9961900522
അരുണ്‍ 7034634369
ഷാനവാസ് 9447991144
ഭാസ്കര്‍ 9846312728