കഴക്കൂട്ടം: കഴക്കൂട്ടം എംൽഎൽഎ കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിൽ കഴക്കൂട്ടം നിയമസഭാ മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്കായി ഒരുക്കുന്ന കഴക്കൂട്ടം ജോബ് ഫെസ്റ്റ് സമീപ പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കാൻ തീരുമാനിച്ചതായി എംഎൽഎ കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. കഴക്കൂട്ടം നിയോജക മണ്ഡലത്തോട് ചേർന്ന് കിടക്കുന്ന നഗരസഭാ വാർഡുകളായ പേട്ട, വെട്ടുകാട്, പട്ടം എന്നിവയെയും ഗ്രാമപഞ്ചായത്തുകളായ അണ്ടൂർക്കോണം, പോത്തൻകോട്, വെമ്പായം എന്നിവയുടെ പരിധിയിൽ ഉൾപ്പെടുന്ന ഉദ്യോഗാർത്ഥികൾക്കും ജോബ് ഫെസ്റ്റ് വെബ്സൈറ്റ് മുഖേന രജിസ്റ്റർ ചെയ്യാൻ കഴിയും.
ഈ മാസം 27നു കഴക്കൂട്ടം അൽ സാജ് കൺവെൻഷൻ സെന്ററില്‍ വെച്ച് നടക്കന്ന രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തോടനുബന്ധിച്ച് ആണ് സംഘടിപ്പിക്കുന്നത്.
110 ഓളം കമ്പനികൾ ഇതിനോടകം ജോബ് ഫെസ്റ്റിൽ പങ്കെടുക്കുന്നതിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഫെസ്റ്റിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികളും കമ്പനികളും ഈ മാസം 25 നു മുന്നേ https://www.Kazhakkoottamjobfest.Com/ എന്ന വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്യണമെന്ന് എംഎൽഎ അറിയിച്ചു.