കോട്ടയം: ജിയോ ബേബി സംവിധാനം ചെയ്ത ‘കാതല്‍ ദി കോര്‍’ സിനിമയ്ക്കെതിരെ ചങ്ങനാശേരി രൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍. സ്വവര്‍ഗ രതിയെ മഹത്വവത്കരിക്കുന്ന സിനിമ സഭയ്ക്ക് എതിരാണെന്നും മാര്‍ തോമസ് തറയില്‍ പറഞ്ഞു. എംജിഒസിഎസ്എം വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ബിഷപ്. മമ്മൂട്ടി അഭിനയിച്ച സിനിമയിലെ ഹോമോ സെക്ഷ്വാലിറ്റിയെ മഹത്വവത്ക്കരിക്കുന്ന എല്ലാ കഥാപാത്രങ്ങളും ക്രിസ്ത്യാനികള്‍ ആയത് എന്തുകൊണ്ടാണെന്നും സിനിമയുടെ കഥാപശ്ചാത്തലം ക്രൈസ്തവ ദേവലായങ്ങള്‍ ആയത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. ക്രൈസ്തവരുടെ സഹിഷ്ണുതയും നന്മയും ചൂഷണം ചെയ്യുകയാണ്. വേറെ ഏതെങ്കിലും മതത്തിന്റെ പശ്ചാത്തലത്തില്‍ ആ സിനിമ എടുത്തിരുന്നെങ്കില്‍ സിനിമ തീയേറ്റര്‍ കാണില്ലായിരുന്നു. നമ്മുടെ സംസ്കാരത്തെ ആക്രമിക്കുന്ന പരിശ്രമങ്ങള്‍ ഉണ്ടാകുമ്പോള്‍ ജാഗ്രത വേണമെന്നും മാര്‍ തോമസ് തറയില്‍ പറഞ്ഞു. മാധ്യമങ്ങള്‍ക്കെതിരെയും രൂക്ഷവിമള്‍ശനമുണ്ടായി. സഭയെ മാധ്യമങ്ങള്‍ ഇരുട്ടിന്റെ മറവില്‍ നിര്‍ത്തുകയാണെന്നും സഭയുടെ നന്മകള് മാധ്യമങ്ങള്‍ പറയുന്നില്ലെന്നും മാര്‍ തോമസ് തറയില്‍ പറഞ്ഞു. ക്രൈസ്തവസഭയെ വെറും വിദ്യാഭ്യാസ കച്ചവടക്കാരായിട്ടാണ് ചിത്രീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി