മനാമ: ബഹ്റൈനിലെ കാസർഗോഡ് ജില്ലക്കാരുടെ കൂട്ടായ്മയായ കാസർഗോഡ് ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷൻ ബഹ്റൈൻ ‘ഒപ്പരം ‘ പുതുവത്സര,കൃസ്തുമസ് ആഘോഷ പരിപാടി ജനുവരി 12 ന് മനാമ കെ എം സി സി ഹാളിൽ വച്ച് നടക്കും. എഴുത്തുകാരനും കവിയും അവതാരകനുമായ നാലപ്പാടം പദ്മനാഭൻ വിശിഷ്ടാതിഥി ആയിരിക്കും.പത്മശ്രീ മലയാള സകല കലാശാല ചെയർമാൻ കൂടിയായ നാലപ്പാടം കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് സ്വദേശിയാണ്.
ബഹ്റൈനിലെ കാസർഗോഡ് നിവാസികളുടെ വിവിധ കലാപരിപാടികളും, കാസർഗോഡ് ജില്ലക്കാർ ഉൾപ്പെട്ട ബഹ്റൈനിലെ നാടൻപാട്ട് കൂട്ടായ്മയായ സഹൃദയ നാടൻപാട്ട് കൂട്ടത്തിന്റെ പരിപാടികളും ഉണ്ടായിരിക്കും. അംഗത്വ വാരാചരണം നടക്കുന്നതിന്റെ പരിസമാപ്തി കൂടിയാണ് ഈ സംഗമം. എല്ലാ കാസർഗോഡ് നിവാസികളും ഈ പരിപാടിയിൽ സംബന്ധിക്കണമെന്ന്പ്രസിഡണ്ട് രാജേഷ് കോടോത്ത്,സെക്രട്ടറി രാജീവ് വെള്ളിക്കോത്ത് എന്നിവർ അഭ്യർഥിച്ചു.