ന്യൂഡല്‍ഹി: കരിപ്പൂര്‍ വിമാനാപകടത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് വ്യോമയാന മന്ത്രാലയം. ദുബായില്‍ നിന്നും കരിപ്പൂരിലേക്കെത്തിയ എയര്‍ ഇന്ത്യയുടെ IX-1344 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 7.45 ഓടെ അപകടത്തില്‍പ്പെട്ട വിമാനം രണ്ടായി പിളര്‍ന്നു. അപകടത്തില്‍ പൈലറ്റ് അടക്കം16 പേരുടെ മരണം സ്ഥിരീകരിച്ചിരുന്നു.
190 യാത്രക്കാരാണ് അപകടം സംഭവിച്ച വിമാനത്തിലുണ്ടായിരുന്നത്. വന്ദേ ഭാരത് മിഷന്റെ ഭാഗമായി എത്തിയ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ലാന്‍ഡിംഗിനിടെ റണ്‍വേയില്‍ നിന്നും തെന്നി മാറിയ വിമാനം 30 അടി താഴ്ച്ചയിലേക്ക് പതിക്കുകയായിരുന്നു. ചിറകുകൾ അടുത്തുള്ള മതിലിൽ ഇടിച്ചിരുന്നു.
==============================================================================================================
സ്റ്റാർവിഷൻന്യൂസ് വാട്സ് അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/KTsrRfgm6MxIG71y6rYB8X
==============================================================================================================