മലപ്പുറം: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് വലിയ വിമാനങ്ങള്‍ ഉടനെ സര്‍വീസ് ആരംഭിക്കും. ഇത് സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥരുടെയും വിമാനക്കമ്പനി പ്രതിനിധികളുടെയും യോഗത്തിലാണ് സര്‍വീസ് പുനരാരംഭിക്കാനാകുമെന്ന് ധാരണയായത്. യോഗത്തില്‍ എയര്‍ ഇന്ത്യ, സൗദി എയര്‍ലൈന്‍സ്, എമിറേറ്റ്സ്, ഖത്തര്‍ എയര്‍വെയ്സ് പ്രതിനിധികള്‍ പങ്കെടുത്തു. വിമാനത്താവളത്തിലെ സുരക്ഷാ സൗകര്യം സംബന്ധിച്ച അന്തിമ റിപ്പോര്‍ട്ട് ഈ മാസം സമര്‍പ്പിക്കും. റണ്‍വേ നീളം അടക്കമുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് നടപടി സമര്‍പ്പിക്കാന്‍ വിമാനകമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ആഗസ്ത് ഏഴിന് വിമാന അപകടത്തിന് ശേഷം വലിയ വിമാനങ്ങളുടെ സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. യോഗത്തിലെടുത്തു തീരുമാനം പ്രവാസികള്‍ക്ക് കാര്യമായ പ്രതീക്ഷ നല്‍കുന്നുണ്ട്.


