കൊച്ചി: നയതന്ത്ര ബാഗേജുവഴിയുള്ള സ്വര്‍ണ്ണക്കടത്തിലെ പ്രധാനി കൊടുവള്ളി നഗരസഭാ ഇടതുമുന്നണി കൗണ്‍സിലറായ കാരാട്ട് ഫൈസലെന്ന് കസ്റ്റംസ്. നയതന്ത്ര ബാഗേജുവഴി കേരളത്തില്‍ എത്തിച്ച 80 കിലോ സ്വര്‍ണ്ണം വില്ക്കാന് സഹായിച്ചത് ഫൈസലാണെന്നും, സ്വര്‍ണ്ണക്കടത്തില്‍ പണം നിക്ഷേപിച്ചവരില്‍ കാരാട്ട് ഫൈസല്‍ ഉണ്ടെന്നും കസ്റ്റ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. കസ്റ്റഡിയിലുള്ള കെ ടി റമീസിന്റെ മൊഴിയിലാണ് കാരാട്ട് ഫൈസലിന്റെ ഇടപെടല്‍ കസ്റ്റംസിന് വ്യക്തമായത്.


