തിരുവനന്തപുരം: ഗൗരവ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കാപ്പാ കേസ് പ്രകാരമുള്ള പോലീസിന്റെ കരുതൽ തടങ്കൽ ശുപാർശകളിൽ നടപടികൾ ഊർജ്ജിതമാക്കി ജില്ല ഭരണകൂടം. ഈ വർഷം തിരുവനന്തപുരം ജില്ലയിൽ പോലീസിന്റെ 23 ശുപാർശകളിൽ കാപ്പാ നിയമം 3(1) പ്രകാരം കരുതൽ തടങ്കലിന് ജില്ലാ കളക്ടർ ജെറോമിക് ജോർജ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം സിറ്റി മേഖലയിൽ എട്ടുപേർക്ക് എതിരെയും റൂറൽ മേഖലയിൽ 15 പേർക്ക് എതിരെയും ഉത്തരവ് പുറപ്പെടുവിച്ചു. 5 ശുപാർശകൾ മാത്രമാണ് ഇതുവരെ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം തള്ളിയത്. തിരുവനന്തപുരം സിറ്റി മേഖലയിൽ 3 ശുപാർശകളും റൂറൽ മേഖലയിൽ രണ്ട് ശുപാർശകളുമാണ് തള്ളിയത്. പോലീസിന്റെ 27 ശുപാർശകളിൽ നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. സിറ്റി മേഖലയിൽ ഒമ്പതും റൂറൽ മേഖലയിൽ18 ശുപാർശകളും ഇതിൽ ഉൾപ്പെടുന്നു.
Trending
- ഇന്‍ഡക്സ് ബഹ്റൈൻ ലേബർ ക്യാംപിൽ ഇഫ്താർ വിരുന്നൊരുക്കി
- അനു കെ വർഗീസിന് ഫ്രണ്ട്സ് ഓഫ് ബഹ്റൈൻ യാത്ര അയപ്പ് നൽകി
- ആശ്രിത നിയമന വ്യവസ്ഥ പരിഷ്കരിച്ച് കേരള സര്‍ക്കാര്‍; ജീവനക്കാര്‍ മരിക്കുമ്പോള്‍ ആശ്രിതര്‍ക്ക് 13 വയസ്സ് വേണം
- ബഹ്റൈനില്‍ ഭൂവിനിയോഗത്തിന് പ്ലാനിംഗ് പ്ലാറ്റ് ഫോമില്‍ യു.പി.ഡി.എ. പുതിയ സേവനം ആരംഭിച്ചു
- ബഹ്റൈനില്‍ ഈദുല്‍ ഫിത്തര്‍ അവധി മൂന്നു ദിവസം
- എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് അനധികൃത സഹായമെന്ന പ്രചാരണം അടിസ്ഥാനരഹിതം; അദ്ധ്യാപകന് സസ്പെന്ഷന്
- എം.എ. യൂസഫലിയെ ഷെയ്ഖ് മുഹമ്മദ് ജീവകാരുണ്യ മെഡല്‍ നല്കി ആദരിച്ചു
- ബഹ്റൈനില്‍ മയക്കുമരുന്ന് വേട്ട; നിരവധി പേര് അറസ്റ്റില്‍