
മനാമ: പ്രശസ്ത സിനിമാ നടനും മുൻ എം. പി യുമായ ഇന്നസെൻ്റിൻ്റെ അകാല വേർപാടിൽ കണ്ണൂർ സർഗ്ഗവേദി ബഹ്റൈൻ അനുശോചനം രേഖപെടുത്തി. നർമ്മത്തിൽപൊതിഞ്ഞ അഭിനയത്തിലൂടെ മലയാളികളുടെ മനം കവർന്ന ഒരു നടനെയാണ് അദ്ദേഹത്തിൻ്റെ വിയോഗത്തിലൂടെ സിനിമാ ലോകത്തിനുണ്ടായതെന്ന് പ്രസിഡണ്ട് അജിത് കണ്ണൂർ അനുസ്മരിച്ചു.ഭാവാഭിനയത്തിലൂടെ ഹാസ്യം എങ്ങനെ പ്രതിഫലിപ്പിക്കാൻ സാധിക്കുമെന്ന് മലയാളികൾക്ക് വരച്ചുകാട്ടിതന്ന മഹാ നടനെയാണ് നമുക്ക് നഷ്ടപ്പെട്ടതെന്ന് ഫിറോസ് നങ്ങാരത്ത് അഭിപ്രായപ്പെട്ടു,ഹേമന്ത്, മനോജ്, ബിജിത്ത്, സാജുറാം, സനൽ എന്നിവർ അനുശോചന യോഗത്തിൽ പങ്കെടുത്തു.

