മനാമ: സുബി ഹോംസിന്റെ ബാനറിൽ കണ്ണൂർ എക്സ്പാറ്റ്സ് മനാമ അല്‍ രാജ സ്കൂളില്‍ വെച്ച് നടത്തിയ കണ്ണൂർ ഫെസ്റ്റ് – 2020 വന്പിച്ച ജനപങ്കാളിത്തം കൊണ്ടും കലാപരിപാടികള്‍ കൊണ്ടും ശ്രദ്ധേയമായി. ഉച്ചയ്ക്ക് 1 മണി മുതല്‍ ആരംഭിച്ച പരിപാടിയില്‍ വടംവലി മത്സരം, ബിരിയാണി, പായസം, മുട്ടമാല എന്നീ ഇനങ്ങളിൽ പാചക മത്സരം, കുട്ടികൾക്കായുള്ള ചിത്രരചന മത്സരം തുടങ്ങിയവയും അരങ്ങേറി.
എല്ലാ മത്സരങ്ങള്‍ക്കും നിരവധി പേരാണ് പ്രതികൂല കാലവസ്ഥ വകവെക്കാതെ പങ്കെടുത്തത്. സോപാനം സന്തോഷിന്റെ നേതൃത്വത്തിൽ ചെണ്ട മേളവും നടന്നു.വൈകുന്നേരം എട്ട് മണിയോടെ ആരംഭിച്ച സാംസ്കാരിക സമ്മേളനം ഡെയ്ലി ട്രിബ്യൂണ്‍ – ഫോര്‍ പി എം ന്യൂസ് ചെയര്മാന് പി ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ വെച്ച് പ്രശസ്ത വാദ്യകലാ കുലപതി പദ്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർക്ക് വാദ്യ ശ്രേഷ്ഠ പുരസ്കാരവും, പ്രശസ്ത ഗായകന് കണ്ണൂർ ഷെരീഫിന് സംഗീത ശ്രേഷ്ഠ പുരസ്കാരവും നൽകി ആദരിച്ചു. കണ്ണൂർ എക്സ്പാറ്റ്സ് ജനറല്‍ സെക്രട്ടറി ബേബി ഗണേഷ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രസിഡണ്ട് നജീബ് കടലായി അദ്ധ്യക്ഷത വഹിച്ചു.
കെഎംസിസി പ്രസിഡണ്ട് ഹബീബ് റഹ്മാന്, മലയാളി ബിസിനസ് ഫോറം ജനറല്‍ സെക്രട്ടറി ബഷീര്‍ അന്പലായി, ജനത കള്‍ച്ചറല്‍ സെന്റര്‍ ട്രഷറര്‍ മനോജ് കുമാര്‍, അസൈനാർ കളത്തിങ്കൽ, കണ്ണൂര്‍ എക്സ്പാറ്റ്സ് രക്ഷാധികാരികളായ വി വി മോഹനന്, ഫ്രാന്‍സിസ് കൈതാരത്ത്, പ്രദീപ് പുറവങ്കര എന്നിവര്‍ ആശംസകള്‍ നേര്‍ന്ന ചടങ്ങില്‍ മുതിര്‍ന്ന അംഗങ്ങളായ ഗോവിന്ദന്, പവിത്രന്, ദേവദാസ് എന്നിവരെ ആദരിച്ചു. വിവിധ മത്സരങ്ങളില്‍ പങ്കെടുത്ത് വിജയിച്ചവര്‍ക്കുള്ള സമ്മാനദാനവും ഇതോടൊപ്പം നടന്നു. വൈസ് പ്രസിഡണ്ട് പി. വി. സിദ്ധിഖ് നന്ദി രേഖപ്പെടുത്തി. മാസില്‍ പട്ടാന്പി, രമ്യ പ്രമോദ്, നീതു എന്നിവരായിരുന്നു അവതാരകര്‍. സാംസ്കാരിക സമ്മേളനത്തിന് ശേഷം നടന്ന സംഗീത നിശയിൽ കണ്ണൂർ ശരീഫ്, അഷിമ മനോജ്, വിജിത ശ്രീജിത്ത് തുടങ്ങിയവർ നിരവധി ഗാനങ്ങൾ ആലപിച്ചു. ഒപ്പനയും മറ്റു നൃത്യനൃത്യങ്ങളും വേദിയിൽ അരങ്ങേറി.
മൂസ കുട്ടി ഹാജി, സതീഷ്, സുദേഷ്, സജീവൻ മടക്കര, പ്രേമൻ, പ്രഭാകരൻ, ഷാജി, ബിജു, ഷറഫുദ്ദീൻ, മിൽട്ടൺ, അഷ്റഫ്, അഹ്മദ്, സജീഷ്, ശ്രീനിവാസൻ, സിറാജ്, മനോജ്, ശാഖിത്, നിഖിൽ, രജനീഷ്, നിസാർ ഉസ്മാൻ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.