ബെലഗാവി: കന്നഡ നടന് ശിവരഞ്ജന് ബൊലന്നവറിനെ വെടിവച്ചുകൊല്ലാന്‍ ശ്രമം. മൂന്ന് റൗണ്ട് വെടിവച്ചെങ്കിലും താരം പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. ചൊവ്വാഴ്ച രാത്രി 7.45 ന് ബൈല്‍ഹോങ്കലിലെ മാതാപിതാക്കളുടെ വീട്ടിലെത്തിയ താരത്തിനു നേരെ ബൈക്കില്‍ എത്തിയ അജ്ഞാതന്‍ വെടിയുതിര്‍ക്കുകയായിരുന്നു.
സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നടനെ വധിക്കാനാണ് അക്രമി ലക്ഷ്യമിട്ടതെന്നും എന്നാല്‍ അദ്ദേഹം സുരക്ഷിതനാണെന്നും പൊലീസ് വ്യക്തമാക്കി. വീടിന്റെ വാതിലില്‍ തട്ടിക്കൊണ്ട് നില്‍ക്കുന്നതിനിടെ വീടിനു വെളിയില്‍ വന്നു നിന്ന ബൈക്കില്‍ ഇരുന്നയാളാണ് വെടിയുതിര്‍ത്തത്. എന്നാല്‍ മൂന്നു റൗണ്ട് വെടിവച്ചെങ്കിലും താരം പരുക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. ബൊളന്നവർ കുടുംബത്തിലെ സ്വത്ത് തർക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.
അക്രമിക്കു വേണ്ടിയുള്ള തെരച്ചില്‍ ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി. അമൃത സിന്ധു എന്ന ചിത്രത്തിലൂടെയാണ് ശിവരഞ്ജന് ശ്രദ്ധ നേടുന്നത്. സത്യസന്ദേശ, ബന്നി ഒണ്ട്സാല നൊഡി,കനസെംബ കുദുരെയേരി, വീര ഭദ്ര, ബിസി രക്ത, രാജ റാണി തുടങ്ങിയ നിരവധി സിനിമകളില്‍ അഭിനയിച്ചു.
Summary: Kannada actor Shivaranjan fired at, escapes unhurt