
മാനന്തവാടി: വയനാട്ടിലെ കമ്പമലയിൽ പുൽമേടിന് തീയിട്ടെന്ന് സംശയിക്കുന്നയാൾ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പിടിയിലായി.
തൃശ്ശിലേരി തച്ചറക്കൊല്ലി ഉന്നതിയിലെ വെള്ളച്ചാലിൽ വീട്ടിൽ സുധീഷാണ് (27) പിടിയിലായത്. ഇയാളെ തിരുനെല്ലി പോലീസിന് കൈമാറി. മുമ്പ് വിവിധ കേസുകളിൽ സുധീഷ് പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
തിങ്കളാഴ്ച കാട്ടുതീ പടർന്ന പ്രദേശത്തിന് തൊട്ടടുത്ത് ഇന്നലെ വീണ്ടും തീ പടർന്നിരുന്നു. അഗ്നിരക്ഷാ സേനയും വനപാലകരും ചേർന്നാണ് തീയണച്ചത്. അസ്വാഭാവിക സാഹചര്യത്തിൽ വനത്തിൽ വീണ്ടും തീ പടർന്നതോടെ തിരച്ചിൽ നടത്തിയപ്പോഴാണ് സുധീഷ് പിടിയിലായത്. വയനാട് തലപ്പുഴ മുനീശ്വരൻ കുന്നിലെ റവന്യൂ ഭൂമിയിലും ഇന്നലെ തീപിടിത്തമുണ്ടായിരുന്നു.
