കൊച്ചി∙ നാലു പേരുടെ മരണത്തിന് ഇടയാക്കിയ കളമശേരി സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് നിർണായക തെളിവുകൾ കണ്ടെടുത്ത് പൊലീസ്. പ്രതിയായ ഡൊമിനിക് മാർട്ടിൻ സ്ഫോടനം നടത്താൻ ഉപയോഗിച്ച നാല് റിമോട്ടുകളാണ് പൊലീസ് ഇന്ന് കണ്ടെടുത്തത്. ഡൊമിനിക് മാർട്ടിന്റെ സ്കൂട്ടറിൽനിന്നാണ് ഇവ ലഭിച്ചത്. മാർട്ടിനെ കൊടകര പൊലീസ് സ്റ്റേഷനിൽ എത്തിച്ചു നടത്തിയ തെളിവെടുപ്പിലാണു റിമോട്ടുകൾ കണ്ടെത്തിയത്. ഇവ വെള്ളക്കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു. സ്ഫോടനത്തിനുശേഷം കീഴടങ്ങാൻ മാർട്ടിൻ കൊടകര പൊലീസ് സ്റ്റേഷനിലെത്തിയത് ഈ സ്കൂട്ടറിലാണ്. ഒക്ടോബർ 29നു രാവിലെ ഒൻപതരയോടെ യഹോവയുടെ സാക്ഷികളുടെ കൺവൻഷൻ നടന്ന സാമ്ര ഇന്റർനാഷനൽ കൺവൻഷൻ സെന്ററിലെ ഹാളിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനം നടക്കവേ രണ്ടായിരത്തിലധികം പേർ ഹാളിലുണ്ടായിരുന്നു. ഹാളിന്റെ മധ്യത്തിലാണ് സ്ഫോടനം നടന്നത്. പ്രാർഥന തുടങ്ങി അഞ്ച് മിനിറ്റിനുള്ളിൽ തന്നെ സ്ഫോടനം നടക്കുകയായിരുന്നു. നാലു പേരാണു സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്.
Trending
- ട്രംപ് യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുക 23 ന്, മോദി പങ്കെടുക്കില്ല, പകരം ജയശങ്കർ; ഇന്ത്യയുടെ പ്രസംഗം 27 ന്, പുതിയ സമയക്രമം പുറത്ത്
- ‘ഉറപ്പായും ഞാൻ എത്തും’, ഇന്ത്യ സന്ദർശിക്കാനുള്ള മോദിയുടെ ക്ഷണം സ്വീകരിച്ച് ഫ്രഞ്ച് പ്രസിഡന്റ്; യുക്രൈൻ യുദ്ധമടക്കം ചർച്ച ചെയ്ത് ടെലിഫോൺ സംഭാഷണം
- ‘സസ്പെൻഷൻ പോരാ പിരിച്ചു വിടണം, സർക്കാർ നീക്കം അംഗീകരിക്കില്ല’; സമരം തുടരുമെന്ന് വിഡി സതീശൻ
- കുന്നംകുളം കസ്റ്റഡി മർദനം: 4 പൊലീസുകാരേയും സസ്പെൻ്റ് ചെയ്തു, വകുപ്പുതല പുനരന്വേഷണത്തിനും ഉത്തരവിട്ടു
- ബഹ്റൈൻ പ്രതിഭ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
- അമീബിക് മസ്തിഷ്ക ജ്വരം; ഒരാള്‍ കൂടി മരണത്തിന് കീഴടങ്ങി, മരിച്ചത് ബത്തേരി സ്വദേശി
- ഇന്ത്യയ്ക്കും യുഎസിനുമിടയിൽ മഞ്ഞുരുകുന്നുവെന്ന് സൂചന; ട്രംപിന്റെ പ്രസ്താവനയോട് യോജിച്ച് മോദി
- കുട്ടികളുടെ സംരക്ഷണം: ബഹ്റൈനില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലന പരിപാടി നടത്തി