
തിരുവനന്തപുരം: കാലടി സംസ്കൃത സര്‍വകലാശാല വൈസ് ചാന്‍സിലര്‍ക്കെതിരെ നടപടിയുമായി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. വിസി ഡോ. കെകെ ഗീതാകുമാരിയെ തൽസ്ഥാനത്ത് നിന്ന് നീക്കി. സാങ്കേതിക സർവകലാശാല വിസി ഡോ.സിസാ തോമസ് സംസ്കൃത സർവകലാശാലയുടെ അധിക ചുമതല നൽകി. ബിഎഫ്എ തോറ്റ വിദ്യാർഥിക്ക് എംഎഫ് എ പ്രവേശനം നൽകിയതുമായി ബന്ധപ്പെട്ടതാണ് നടപടി. തോറ്റ ബിഎഫ്എ വിദ്യാർത്ഥിയെ പാസാക്കാനുള്ള സിൻഡിക്കേറ്റ് തീരുമാനം തടയാനുള്ള ഗവർണരുടെ ഉത്തരവ് നടപ്പാക്കാൻ വിസി വിസമ്മതിക്കുകയായിരുന്നു.
തോറ്റ വിദ്യാർത്ഥിയെബബി എഫ്എ. ജയിപ്പിച്ചതുമായി ബന്ധപ്പെട്ട ഫയൽ ഹാജരാക്കാനും വിശദീകരണം നൽകാനും വിസിയോടും പരീക്ഷ കൺട്രോളറോടും ലോക ഭവൻ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ലോകഭവന്റെ നിർദ്ദേശം വിസി നിരസിക്കുകയായിരുന്നു. മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റി സംസ്കൃത വിഭാഗ അധ്യക്ഷ പ്രൊഫസർ കെ. കെ. ഗീതാകുമാരിക്ക് സംസ്കൃത സർവകലാശാലയുടെ താൽക്കാലിക വിസിയുടെ ചുമതല നൽകിയത്. വിദ്യാര്‍ത്ഥിക്ക് പ്രവേശനം അനുവദിച്ചതിന്റെ വാര്‍ത്ത ഏഷ്യാനെറ്റ് ന്യൂസ് ആണ് പുറത്തുവിട്ടിരുന്നത്.


