റിപ്പോർട്ട്: സുജീഷ് ലാൽ
കൊല്ലം: കടയ്ക്കൽ താലൂക്ക് ഹോസ്പിറ്റലിൽ എല്ലാ ആധുനിക സജജീകരണങ്ങളോടും കൂടിയ നവീകരിച്ച ഫിസിയോ തെറാപ്പി യൂണിറ്റ് ബഹുമാനപെട്ട ചടയമംഗലം ബ്ലോക്ക് പ്രസിഡന്റ് ലതിക വിദ്യാധരൻ ഇന്ന് ഉത്ഘാടനം ചെയ്തു ബഹുമാനപെട്ട കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോജ് ആധ്യക്ഷനായ ചടങ്ങിൽ ആശുപത്രി സൂപ്രണ്ട് ഡോ: ആശ ജെ ബാബു സ്വാഗതം പറഞ്ഞു. HMC മെമ്പർമാരായ S വിക്രമൻ, RS ബിജു, ശിവദാസൻ പിള്ള, സാജൻ, മഞ്ഞപ്പാറ സലിം, ആശുപത്രി ജീവനക്കാർ മാധ്യമപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
കൊല്ലം ജില്ലയിൽ കിഴക്കൻ മേഖലയിൽ ഏറ്റവും കൂടുതൽ ജനങ്ങൾ ആശ്രയിക്കുന്ന ആശുപത്രിയാണ് കടയ്ക്കൽ താലൂക്ക് ആശുപത്രി, ഒട്ടനവധി വികസന പ്രവർത്തനങ്ങളാണ് ഇവിടെ നടന്നുവരുന്നത്. ചടയമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലാണ് ഈ ആശുപത്രി. സർക്കാരിന്റെയും, തൃതല പഞ്ചായത്ത് സംവിധാനങ്ങളുടെയും സഹായത്താൽ മെച്ചപ്പെട്ട ചികിത്സ സൗകര്യങ്ങൾ ഏർപ്പെടുത്തി വരുന്നു.
മുൻ എം. എൽ. എ മുല്ലക്കര രത്നാകരന്റെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച അഡ്മിനിസ്ട്രേഷൻ ബ്ലോക്ക് 17-02-201 മുതൽ പ്രവർത്തനം ആരംഭിച്ചു. സർക്കാരിന്റെ അർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി 1.38 കോടി രൂപ ചിലവഴിച്ചു കൊണ്ട് 10 കിടക്കകളോട് കൂടിയ ഡയാലിസിസ് യുണിറ്റ് 2019 ൽ പ്രവർത്തനം ആരംഭിച്ചു, ഇതിന് അനുബന്ധമായി ജലവിതരണ പദ്ധതിയും പൂർത്തീകരിച്ചു കഴിഞ്ഞു.
ബഹുമാനപ്പെട്ട മൃഗ സംരക്ഷണ വകുപ്പ് മന്ത്രിയുടെയും കൊല്ലം ജില്ലാ പഞ്ചായത്തിന്റെയും, ബ്ലോക്ക് പഞ്ചായത്തിന്റെയും, കടയ്ക്കൽ ഗ്രാമപഞ്ചായത്തിന്റെയും ഫണ്ടുപയോഗിച്ച് ഒട്ടനവധി വികസന, നിർമ്മാണ പ്രവർത്തികൾ പൂർത്തീകരിച്ചു കഴിഞ്ഞു. സാന്ത്വന പരിചരണ യൂണിറ്റിന്റെ പ്രവർത്തനം മാതൃകാ പരമാണ്, മാറാരോഗങ്ങളാൽ കഷ്ടപ്പെടുന്ന രോഗികളുടെയും… അവരുടെ കുടുംബാംഗങ്ങളുടെയും.. സമ്പൂർണ്ണവും ക്രിയാത്മകവുമായ പരിചരണം ഇവിടെ ഉറപ്പു വരുത്തുന്നു.
ആശുപത്രികളുടെ സമഗ്ര വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിന് തുക അനുവദിച്ചു ആര്‍ദ്രം മിഷനില്‍ ഉള്‍പ്പെടുത്തിയാണ് ആശുപത്രികളുടെ സമഗ്ര വികസനം സാക്ഷാത്ക്കരിക്കുന്നത്. ആധുനിക രീതിയില്‍ ആശുപത്രി നിര്‍മ്മിച്ച് രോഗി സൗഹൃദമാക്കുന്ന തരത്തിലാണ് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നത്. എല്ലാ സ്പെഷ്യാലിറ്റികളും ഒരുക്കുന്നതിനാവശ്യമായ സൗകര്യങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്. താലൂക്ക്, ജില്ലാ ആശുപത്രികളെ സമ്പൂര്‍ണ സ്പെഷ്യാലിറ്റി ആശുപത്രിയാക്കി മാറ്റുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മാസ്റ്റര്‍പ്ലാന്‍ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്ന മുറയ്ക്ക് കിഫ്ബിയിലൂടെ ഫണ്ട് ലഭ്യമാക്കും.
ആധുനിക ലേബര്‍ റൂം, കുട്ടികളുടെ വാര്‍ഡ്, ജനറല്‍ വാര്‍ഡ്, സര്‍ജിക്കല്‍ വാര്‍ഡ്, സൗകര്യപ്രദമായ രോഗി സൗഹൃദ ഒ.പി., കാത്തിരുപ്പ് കേന്ദ്രം, മോഡേണ്‍ ഡ്രഗ് സ്റ്റോര്‍, ഫാര്‍മസി, ലബോറട്ടറി, എക്സ്റേ, സിടി തുടങ്ങിയ സൗകര്യങ്ങളുണ്ടാകും. കെട്ടിടം, ഫര്‍ണിച്ചര്‍, ഉപകരണങ്ങള്‍ തുടങ്ങിയവയുള്‍പ്പെടെയാണ് മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുന്നത്. ആശുപത്രി വികസന്തിനുള്ള ഭൂമി കണ്ടെത്താനുള്ള പ്രവർത്തനം ഉർജ്ജിതമായി നടന്നു വരുന്നു, അത് കൂടി ലഭ്യമായാൽ കൊല്ലം ജില്ലയിലെ മികച്ച ആശുപത്രി ആയി മാറാൻ കഴിയും.