കൊല്ലം: കടയ്ക്കൽ സർവ്വിസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി. ഇക്കഴിഞ്ഞ എസ്. എസ്. എൽ. സി, പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്കായാണ് അവർ വിതരണം നടത്തിയത്.
കടയ്ക്കൽ, കുമ്മിൾ പഞ്ചായത്തിലെ കടയ്ക്കൽ ഗവ: ഹയർ സെക്കന്ററി സ്കൂൾ, കുമ്മിൾ ഹയർ സെക്കന്ററി സ്കൂൾ, കുറ്റിക്കാട് സി. പി ഹയർ സെക്കന്ററി സ്ക്കൂൾ എന്നിവിടങ്ങളിലെ കുട്ടികൾക്കാണ് അവാർഡ്. കടയ്ക്കൽ, കുമ്മിൾ പഞ്ചായത്തിലെ 285 കുട്ടികൾക്കാണ് 1000രൂപ ക്യാഷ് അവാർഡും, ട്രോഫിയും ആണ് നൽകുന്നത്.
എസ്. എസ്. എൽ സി യിൽ നിന്നും 201 കുട്ടികൾക്കും, പ്ലസ് ടു വിഭാഗത്തിൽ 82 പേർക്കും, വൊക്കെഷണൽ വിഭാഗത്തിൽ 2 കുട്ടികളുമാണ് അവാർഡിന് അർഹരായത്.
03-08-2022 4 മണിക്ക് കടയ്ക്കൽ പഞ്ചായത്ത് ടൗൺ ഹാളിൽ ബാങ്ക് പ്രസിഡന്റ് എസ്. വിക്രമന്റെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ വച്ച് ബഹുമാന്യ മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി അവാർഡ് ദാനം ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസ മേഖലയിൽ കേരളം മാതൃകയാണെന്നും, എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസം എന്ന മഹത്തായ ലക്ഷ്യം കൈവരിച്ച സംസ്ഥാനമാണ് നമ്മളെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
ബാങ്ക് വൈസ് പ്രസിഡന്റ് പി. പ്രതാപൻ സ്വാഗതം പറഞ്ഞു, പ്ലസ് ടു അവാർഡ് ദാന ഉദ്ഘാടനം ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ നിർവ്വഹിച്ചു. എസ്. എസ്. എൽ. സി അവാർഡ് ദാനം കൊല്ലം ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻറ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ജെ. നജീബത്ത് ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ആശംസ അർപ്പിച്ചുകൊണ്ട് കെ. മധു (കുമ്മിൾ പഞ്ചായത്ത് പ്രസിഡന്റ്,), എം. മനോജ് കുമാർ (കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ), എം. നസീർ, (സിപിഐ എം ഏരിയ സെക്രട്ടറി ),ജെ. സി. അനിൽ (സി. പി. ഐ മണ്ഡലം സെക്രട്ടറി), അഡ്വ. ടി. എസ് പ്രഫുലഘോഷ് (ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പർ ) വി. ബാബു (ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പർ ), എസ്. സുധിൻ (ബ്ലോക്ക് പഞ്ചായത്ത് അംഗം ), ജെ. എം മർഫി,കെ. എം. മാധുരി (വാർഡ് മെമ്പർ ),എസ്. പ്രഭാകരൻ പിള്ള, വി. വിനോദ് ശ്യാമള വിലാസൻ, കെ. സുഭദ്ര, കെ. ജിസ്സി, ശൈലജ കുമാരി, എസ് കൃഷ്ണപ്രിയ,എന്നിവർ സംസാരിച്ചു.
കൂടാതെ വിദ്യാർഥികൾ, രക്ഷാ കർത്താക്കൾ, സഹകാരികൾ, ബഹുജനങ്ങൾ എന്നിവർ പങ്കെടുത്തു.ബാങ്ക് സെക്രട്ടറി പി അശോകൻ നന്ദി കൃതജ്ഞത പറഞ്ഞു.
റിപ്പോർട്ട്: സുജീഷ് ലാൽ