തിരുവനന്തപുരം: കേരള കൗമുദി അസോസിയേറ്റ് എഡിറ്ററും സൈദ്ധാന്തികനുമായിരുന്ന കെ.വിജയരാഘവന്റെ സ്മരണയ്ക്കായി വിജയരാഘവൻ സ്മാരക സമിതി നൽകിവരുന്ന ഈ വർഷത്തെ പ്രമുഖ മാധ്യമപ്രവർത്തകനും ട്വന്റിഫോർ ചീഫ് എഡിറ്ററുമായ ആർ. ശ്രീകണ്ഠൻ നായർക്ക്. മാധ്യമ പ്രവർത്തനരംഗത്തെ സമഗ്ര സംഭാവനയ്ക്കൊപ്പം ടെലിവിഷൻ മാധ്യമപ്രവർത്തനത്തെ ആധുനികവൽക്കരിക്കുന്നതിലുള്ള പങ്കും പരിഗണിച്ചാണ് പുരസ്കാരമെന്ന് സ്മാരക സമിതി പ്രസിഡന്റ് കെ. ജി പരമേശ്വരൻനായർ, സെക്രട്ടറി വി. എസ് രാജേഷ് എന്നിവർ അറിയിച്ചു. അവാർഡ് 15001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ സമ്മാനിക്കുമെന്ന് വിജയരാഘവൻ സ്മാരക സമിതി അറിയിച്ചു.