കോട്ടയം: ചിറ്റാറിൽ സ്പെഷ്യാലിറ്റി ഗവൺമെൻറ് ആശുപത്രി യാഥാർഥ്യമാക്കിയ എംഎൽഎ അഡ്വക്കേറ്റ് കെ യു ജനീഷ് കുമാറിനും ആശുപത്രിക്ക് സ്ഥലം സൗജന്യമായി നൽകിയ വി കെ എൽ ഗ്രൂപ്പ് ചെയർമാൻ ഡോ: വർഗീസ് കുര്യനും നാടിൻറെ സ്നേഹ സമർപ്പണം നടന്നു.
https://youtu.be/3irIC-d-n_4
എംഎൽഎ അഡ്വക്കേറ്റ് കെ യു ജനീഷിനെയും ഡോ: വർഗീസ് കുര്യന്റെ പ്രതിനിധിയായി മകൻ ജീവൻ വർഗീസിനെയും പൊന്നാട അണിയിച്ച് സ്വീകരിച്ചു. മത രാഷ്ട്രീയ സാമൂഹിക രംഗത്തെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. ബഹ്റൈൻ ആസ്ഥാനമായിട്ടുള്ള വികെഎൽ ആൻഡ് അൽനാമൽ ഗ്രൂപ്പ് നിരവധി ചാരിറ്റി പ്രവർത്തനങ്ങളാണ് ഇതിനോടകം ചെയ്തിട്ടുള്ളത്.