തൃശൂർ : പാർട്ടി അനുഭാവികളായ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തി പിണറായി സർക്കാർ യുവാക്കളെ വഞ്ചിക്കുകയാണെന്ന് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ. ഡിവൈഎഫ്ഐ നേതാക്കന്മാരുടെ ഭാര്യമാർക്ക് ജോലി നൽകാനുള്ള സംവിധാനം മാത്രമായി പിഎസ് സി മാറി. പിഎസ് സിയെ ഇടത് നേതാക്കൾ ‘പെണ്ണുമ്പിള്ള സർവീസ് കമ്മീഷൻ’ ആക്കി മാറ്റിയെന്നും സുരേന്ദ്രൻ പറഞ്ഞു.
പുത്തൻ സാങ്കേതിക വിദ്യയുടെ പിൻബലത്തോടെ വാർത്തകൾ ഇനി 3D യിൽ…. “സ്റ്റാർവിഷൻ 3D PRO”
READ 3D PRO: ml.starvisionnews.com/starvision-3d-pro-4-feb-2021/
അധികാരം ഒഴിയുന്നതിനുമുമ്പ് ഇഷ്ടക്കാരെ നിയമിച്ച് തീർക്കുകയാണ് പിണറായി സർക്കാർ. ലക്ഷക്കണക്കിന് പാർട്ടി അനുഭാവികളെ ആണ് ഇത്തരത്തിൽ സർക്കാർ അനധികൃതമായി നിയമിച്ചത്. പിഎസ്സിയെ നോക്കുകുത്തിയാക്കി ആണ് സർക്കാർ അനധികൃത നിയമനങ്ങൾ നടത്തുന്നത്. സുപ്രീംകോടതി വിധി വളച്ചൊടിച്ച് വ്യാപക സ്ഥിരപ്പെടുത്തൽ ആണ് സർക്കാർ നടത്തുന്നത്.
അനധികൃത നിയമനങ്ങൾക്കെതിരെ ശക്തമായ സമര പരിപാടികൾ യുവമോർച്ച സംഘടിപ്പിക്കും. ഡിവൈഎഫ്ഐ നേതാക്കന്മാരുടെ ഭാര്യമാരെല്ലാം നിയമിക്കുകയാണ് എൽഡിഎഫ് സർക്കാർ. ആദർശം പറയുന്ന എം ബി രാജേഷ് പോലും ഭാര്യക്ക് അനധികൃത നിയമനം നേടാൻ വഴിവിട്ട് സഞ്ചരിച്ചു. അഴിമതിയിലും സ്വജനപക്ഷപാതത്തിലും മുങ്ങി കുളിച്ച് ഇരിക്കുകയാണ് പിണറായി സർക്കാർ എന്നും കെ സുരേന്ദ്രൻ ആരോപിച്ചു.