ആലപ്പുഴ കളക്ടർ ശ്രീറാം വെങ്കിട്ടരാമനെ തൽസ്ഥാനത്ത് നിന്ന് നീക്കിയ നടപടിയെ വിമർശിച്ച് കെ സുരേന്ദ്രൻ. കൊല്ലത്ത് നടന്ന വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സുരേന്ദ്രൻ. ദിലീപിന് സിനിമയിൽ അഭിനയിക്കാൻ കഴിയുമെങ്കിൽ മദ്യലഹരിയിൽ വാഹനമോടിച്ച് മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന് കളക്ടറായി പ്രവർത്തിക്കാമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പറഞ്ഞു.
ചില ആളുകൾ തീരുമാനിക്കുന്നതേ നടക്കുകയുള്ളൂ. ശ്രീറാം വെങ്കിട്ടരാമന് വേണ്ടി ആരും വാദിക്കുന്നില്ല. ആ കേസ് തെളിയണമെന്നും കുറ്റക്കാരനാണെങ്കിൽ ശിക്ഷിക്കപ്പെടണമെന്നുമാണ് ബി.ജെ.പി ആവശ്യപ്പെടുന്നത്. എന്നാൽ ആ കേസിൽ കുറ്റാരോപിതനായ ഒരാളെ സർവീസിൽ തിരിച്ചെടുത്ത ശേഷം ഒരു തസ്തികയിലും ഇരിക്കാൻ അനുവദിക്കില്ലെന്ന തീരുമാനം അംഗീകരിക്കില്ല.
മതസംഘടനകൾക്ക് മുന്നിൽ സർക്കാർ മുട്ടുമടക്കുന്നതാണ് കാണുന്നത്. ഇത് നവോത്ഥാന തീരുമാനമാണെന്ന് പറഞ്ഞാണ് തീരുമാനം കൊണ്ടുവന്നത്. എന്നാൽ നവോത്ഥാന നായകന് ഇടയ്ക്കിടക്ക് കാലിടറുന്നു. വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിടണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ല. മത സംഘടനകളും സാമുദായിക സംഘടനകളും അവരുടെ താൽപര്യങ്ങൾ സംരക്ഷിക്കുകയാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
Trending
- ‘കോടതി കുറ്റക്കാരനെന്ന് കണ്ടെത്തട്ടെ; നിയമപരമായി രാജിവയ്ക്കേണ്ടതില്ല’; മുകേഷിനെ ന്യായീകരിച്ച് വനിത കമ്മീഷന്
- (ജിബിഎസ്) പടരുന്നു; നാലു സംസ്ഥാനങ്ങളില്‍, മരണം അഞ്ചായി
- കേക്ക് കാണിച്ച് പ്രലോഭിപ്പിച്ചു, കേക്ക് കാണിച്ച് പ്രലോഭിപ്പിച്ചു, എട്ടു വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു
- ഡോളറിനെതിരെ രൂപയ്ക്ക് വന്‍മൂല്യത്തകര്‍ച്ച
- എസ് എൻ സി എസ് ഭാരതീയം – ഇൻക്രെഡിബിൾ ഇന്ത്യ ക്വിസ് മത്സരം സംഘടിപ്പിച്ചു.
- കേന്ദ്ര ബജറ്റ് നിരാശാജനകം, പ്രവാസികൾക്ക് ആയി ഒന്നുമില്ല, ഐ വൈ സി സി ബഹ്റൈൻ
- ഹോട്ടലുടമയും ജീവനക്കാരും പീഡിപ്പിക്കാന്‍ ശ്രമിച്ചു; കെട്ടിടത്തില്‍നിന്ന് ചാടിയ യുവതിക്ക് പരിക്ക്
- ബഹ്റൈന്‍ ടൂറിസം മേഖല വിപുലീകരണത്തിന് ഒരുങ്ങുന്നു