തിരുവനന്തപുരം: ഗവർണറുടെ ചോദ്യങ്ങൾക്കൊന്നും മുഖ്യമന്ത്രിക്ക് മറുപടിയില്ലാത്തത് മടിയിൽ കനമുള്ളതുകൊണ്ടാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളത്തിലെ സർവ്വകലാശാലകളിലെ സിപിഎമ്മിന്റെ രാഷ്ട്രീയ അതിപ്രസരമാണ് ഗവർണർ ചൂണ്ടിക്കാണിച്ചത്. എന്നാൽ മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. സർവ്വകലാശാലകളിലെ അനധികൃത നിയമനങ്ങൾ റദ്ദാക്കി ജുഡീഷ്യൽ അന്വഷണം പ്രഖ്യാപിക്കുകയാണ് സർക്കാർ ചെയ്യേണ്ടത്.
ചാൻസലർ പദവിയൽ നിന്ന് ഗവർണറെ നീക്കണമെന്ന കാനത്തിന്റെ പ്രസ്താവനയിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം. കേരളത്തിലെ എല്ലാ സർവ്വകലാശാലകളിലും മാർകിസ്റ്റ് പാർട്ടിക്കാരെയും ഭാര്യമാരെയും നിയമിക്കാനാണ് തീരുമാനമെങ്കിൽ അത് തുറന്ന് പറയണം. രാജ്ഭവനെ രാഷ്ട്രീയമായി ബിജെപി ഉപയോഗിച്ചിട്ടില്ല. നരേന്ദ്രമോദി സർക്കാരിന്റെ ഏഴുവർഷത്തെ ഭരണത്തിനിടെ ഒരിക്കൽ പോലും ഒരു സ്വാധീനത്തിനും പാർട്ടി ശ്രമിച്ചിട്ടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.