തിരുവനന്തപുരം: കെ-റെയിൽ പദ്ധതിക്കായി സ്ഥലമേറ്റെടുക്കുമ്പോൾ നഷ്ടപരിഹാരം നൽകുന്നതിൽ ഉദാരമായ സമീപനമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതും കടുത്ത പാരിസ്ഥിതിക നാശം വരുത്തുന്നതും സാധാരണക്കാർക്ക് പ്രയോജനകരമല്ലാത്തതുമായ കെ റെയിൽ പദ്ധതി നടപ്പാക്കുന്നതിനെതിരെ പ്രതിപക്ഷം കൊണ്ടു അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.
കെ റെയിലിനായി സ്ഥലമേറ്റെടുക്കുമ്പോൾ ഗ്രാമീണമേഖലകളിൽ ഭൂമിവിലയുടെ നാലിരട്ടി വരേയും നഗരമേഖലകളിൽ രണ്ടിരട്ടി വരേയും നഷ്ടപരിഹാരം നൽകും. കെ റെയിൽ പദ്ധതിയുടെ 115 കിലോമീറ്റർ പാത പാടങ്ങളിലൂടെയാണ് കടന്നു പോകുക. ഇതിൽ 88 കിലോമീറ്ററിലും എലവേറ്റഡ് പാതയാണ് വിഭാവന ചെയ്യുന്നത്. ഹൈസ്പീഡ് റെയിൽ നിർമ്മാണത്തിന് ഒരു കിലോമീറ്ററിന് തന്നെ 280 കോടി ചിലവാണ് എന്നാൽ സെമി ഹൈസ്പീഡ് റെയിലിന് 120 കോടി മതി. ഇക്കാര്യം കണക്കിലെടുത്താണ് കെ റെയിൽ പദ്ധതിയിലേക്ക് സർക്കാർ എത്തിയതെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.
കെറെയിൽ പദ്ധതിയിൽ ജനങ്ങൾക്ക് വലിയ ആശങ്കയുണ്ടെന്നും ആ ആശങ്കയാണ് പ്രതിപക്ഷം നിയമസഭയിൽ ഉന്നയിക്കുന്നതെന്നും അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ എം.കെ.മുനീർ പറഞ്ഞു. ബംഗാളിലേത് പോലെ ഭൂമിയേറ്റെടുക്കാൻ നടത്തുന്ന സമരം കേരളത്തിൽ സിപിഎമ്മിന് തിരിച്ചടിയാവുമെന്നും മുനീർ പറഞ്ഞു.
കെ റെയിൽ കേരളത്തിലാണ്ടാക്കുന്ന പാരിസിത്ഥിക നാശം കൃത്യമായി പഠിക്കാതെയാണ് സർക്കാർ പദ്ധതി നടപ്പാക്കാനൊരുങ്ങന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ഇരുപതിനായിരത്തോളം കുടുംബങ്ങൾ കെ റെയിൽ പദ്ധതിക്കായി വീടൊഴിയണം. നിലവിലെ പദ്ധതി പ്രകാരം കെറെയിൽ നടപ്പാക്കിയാൽ അടുത്ത പ്രളയത്തിൽ വെള്ളം ഒലിച്ചു പോകാത്ത അവസ്ഥയാവും ഉണ്ടാവുക.
പദ്ധതിയെ എതിർക്കുന്നവരെ വികസന വിരോധികളായും ദേശവിരുദ്ധരുടെ അനുയായികളായും മുഖ്യമന്ത്രി ചിത്രീകരിക്കുകയാണ്. കെ റെയിലിന് ബന്ദൽ സാധ്യത ചർച്ച ചെയ്യാൻ പോലും പറ്റില്ലെന്ന സർക്കാർ നിലപാട് ബാലിശമാണെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ മറുപടിയിൽ സ്പീക്കർ നോട്ടീസ് തള്ളിയതോടെ പ്രതിപക്ഷം നിയമസഭയിൽ നിന്നും ഇറങ്ങിപ്പോയി.
Trending
- മോദി പാരീസിൽ; എ.ഐ. ആക്ഷന്‍ ഉച്ചകോടിയില്‍ പങ്കെടുക്കും
- മുത്തങ്ങ-ബന്ദിപ്പുര്‍ വനപാതയില്‍ ചരക്കുവാഹനത്തെ കാട്ടുകൊമ്പന് അക്രമിച്ചു
- വിദ്യാർഥിനിയെ വാടക വീട്ടിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ
- മുഹറഖിലെ സമുദ്ര വിനോദസഞ്ചാര സാമ ബേ പദ്ധതി വികസിപ്പിക്കും
- ബഹ്റൈനില്‍ സാമൂഹ്യ ഉത്തരവാദിത്ത യുവജന ക്ലബ്ബിന് തുടക്കമായി
- ‘മുഖ്യമന്ത്രി പിണറായി വിജയൻ അമിത് ഷായുടെ ഏറാൻമൂളി’: മാവോയിസ്റ്റ് സോമൻ
- 19 കാരിയുടെ മരണത്തില്‍ അധ്യാപകനെതിരെ ഗുരുതര ആരോപണം
- ഗ്ലോബല്‍ മലയാളം സിനിമയുടെ ഉദ്ഘാടനവുംലോകത്തിലെ ആദ്യ മെഗാ ഡോക്യുമെന്ററി പരമ്പരയുടെ ചിത്രീകരണവുംആരംഭിച്ചു.